city-gold-ad-for-blogger

സ്വര്‍ണ വിപണിയില്‍ ഉണര്‍വ്; പവന് 1280 രൂപ കുറ‍ഞ്ഞു

Bride Representing Kerala Gold Price November 18
Representational Image Generated by Meta AI

● 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11335 രൂപയിലുമാണ്‌ വ്യാപാരം.
● 18 കാരറ്റിനും 14 കാരറ്റിനും 9 കാരറ്റിനും വില കുറഞ്ഞു.
● ഒരു ഗ്രാം സാധാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ആശ്വാസം നൽകിക്കൊണ്ട് ചൊവ്വാഴ്ച (18.11.2025) വലിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപയാണ്‌ കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1280 രൂപ കുറഞ്ഞ് 90680 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 11335 രൂപയിലാണ്‌ വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം തിങ്കളാഴ്ച (17.11.2025) സ്വർണവിലയിൽ രണ്ട് തവണയാണ്‌ മാറ്റങ്ങൾ രേഖപ്പെടുത്തിയത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 11455 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 91640 രൂപയിലുമായിരുന്നു വ്യാപാരം. എന്നാൽ ഉച്ചക്ക് ശേഷം വില വീണ്ടും ഉയർന്ന് ഗ്രാമിന് 40 രൂപ കൂടി 11495 രൂപയിലും പവന് 320 രൂപ കൂടി 91960 രൂപയിലുമായിരുന്നു കച്ചവടം നടന്നത്.

18 കാരറ്റിനും വില കുറഞ്ഞു

22 കാരറ്റിന് പുറമെ 18 കാരറ്റ് സ്വർണത്തിനും വിലയിൽ വലിയ കുറവുണ്ടായി. ബി ഗോവിന്ദൻ വിഭാഗത്തിന് 18 കാരറ്റ് ഗ്രാമിന് 130 രൂപ കുറഞ്ഞ് 9370 രൂപയിലും പവന് 1040 രൂപ കുറഞ്ഞ് 74960 രൂപയിലുമാണ്‌ കച്ചവടം നടക്കുന്നത്. അതേസമയം, കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 9325 രൂപയും പവന് 1040 രൂപ കുറഞ്ഞ് 74600 രൂപയിലുമാണ്‌ വ്യാപാരം നടക്കുന്നത്.

മറ്റു വിഭാഗങ്ങളിലും വിലയിടിവ്

14 കാരറ്റിനും ഒൻപത് കാരറ്റിനും ഇന്ന് വില താഴ്ന്നു. കെ സുരേന്ദ്രൻ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 7265 രൂപയിലും പവന് 800 രൂപ കുറഞ്ഞ് 58120 രൂപയിലുമാണ്‌ വ്യാപാരം നടക്കുന്നത്. ഒൻപത് കാരറ്റിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 4685 രൂപയും പവന് 560 രൂപ കുറഞ്ഞ് 37480 രൂപയുമാണ്‌ വില.

വെള്ളി നിരക്കുകൾ

സ്വർണത്തിന് വില കുറഞ്ഞതിന് പിന്നാലെ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളിലാണ്‌ വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 167 രൂപയിൽനിന്ന് രണ്ട് രൂപ കുറഞ്ഞ് 165 രൂപയിലും കെ സുരേന്ദ്രൻ വിഭാഗത്തിന് 163 രൂപയിലുമാണ്‌ കച്ചവടം നടക്കുന്നത്.

സ്വർണവിലയിലെ ഈ കുറവ് നിങ്ങൾ പ്രയോജനപ്പെടുത്തുമോ? അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Gold price drops by Rs 1280 per pavan in Kerala, offering major relief.

#GoldPriceDrop #KeralaGold #Jewellery #GoldRate #PavanPrice #CommodityMarket

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia