city-gold-ad-for-blogger

മണിക്കൂറുകള്‍ക്കിടെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 440 രൂപ കൂടി

Bride Wear Gold Ornaments November 10 Afternoon
Representational Image Generated by Meta AI

● മണിക്കൂറുകൾക്കിടെ ഒരു പവന്‌ ആകെ 1320 രൂപയാണ്‌ വർധിച്ചത്‌.
● 22 കാരറ്റ്‌ സ്വർണത്തിന്‌ പവന്‌ 90800 രൂപയായി.
● 22 കാരറ്റിന്‌ ഗ്രാമിന്‌ വില 11350 രൂപയായി.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത്‌ കാരറ്റിനും വിലയിൽ വർധനവ് രേഖപ്പെടുത്തി.

കൊച്ചി: (KasargodVartha) സ്ഥാനത്ത് തിങ്കളാഴ്ച (10.11.2025) സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. മണിക്കൂറുകള്‍ക്കിടെ ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുമാണ് കൂടിയത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 11295 രൂപയും പവന് 880 രൂപ കൂടി 90360 രൂപയിലുമാണ് വ്യാപാരം നടന്നത്. 

ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 11350 രൂപയും പവന് 440 രൂപ കൂടി 90800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

18 കാരറ്റിനും വില കൂടി 

രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കൂടി 9325 രൂപയും പവന് 720 രൂപ കൂടി 74600 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 100 രൂപ കൂടി 9295 രൂപയും പവന് 800 രൂപ കൂടി 74360 രൂപയിലുമാണ് കച്ചവടം നടന്നത്. 

ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 45 രൂപ കൂടി 9370 രൂപയും പവന് 360 രൂപ കൂടി 74960 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 45 രൂപ കൂടി 9340 രൂപയും പവന് 360 രൂപ കൂടി 74720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

 

14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 80 രൂപ കൂടി 7240 രൂപയും പവന് 640 രൂപ കൂടി 57920 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 4660 രൂപയും പവന് 320 രൂപ കൂടി 37280 രൂപയുമായിരുന്നു.

ഉച്ചക്ക് ശേഷം കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 7270 രൂപയും പവന് 240 രൂപ കൂടി 58160 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 4680 രൂപയും പവന് 160 രൂപ കൂടി 37440 രൂപയുമാണ്.


വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

 

അതേസമയം വെള്ളി നിരക്കുകളില്‍ മാറ്റമില്ല. വ്യത്യസ്ത വിലകളില്‍ വ്യാപാരം നടക്കുകയാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 162 രൂപയും മറുവിഭാഗത്തിന് 157 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വർണവില ഇനിയും ഉയരുമോ? നിങ്ങളുടെ പ്രവചനം രേഖപ്പെടുത്തുക.

Article Summary: Gold price jumps on Monday 22-carat sovereign reaches 90800 rupees.

#GoldPrice #KeralaGold #PriceHike #GoldRate #Kochi #FinancialNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia