സ്വര്‍ണത്തിന് പൊള്ളുന്ന വില; പവന് 35,840 രൂപയായി
Nov 2, 2021, 13:02 IST
കൊച്ചി: (www.kasargodvartha.com 02.11.2021) സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,480 രൂപയായി. പവന് 80 വര്‍ധിച്ച് 35,840 രൂപയായി. തിങ്കളാഴ്ച സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
അതേസമയം ദേശീയതലത്തില്‍ സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച മാറ്റമുണ്ടായില്ല. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില എംസിഎക്‌സ് കമോഡിറ്റി വിപണിയില്‍ 47,740 രൂപയായി തുടരുകയാണ്. സംസ്ഥാനത്ത് ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.
Keywords: Kochi, News, Kerala, Gold, Business, Top-Headlines, Price, Gold price increased in Kerala