city-gold-ad-for-blogger

Market | സ്വർണത്തിന് വീണ്ടും കൂടി; 2 ദിവസത്തിനിടെ പവന് 480 രൂപ വർധിച്ചു

Gold Price in Kerala Sees Significant Fluctuations
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 7110 രൂപയായി ഉയർന്നു.
● 18 കാരറ്റ് സ്വർണം ഗ്രാമിന് 5880 രൂപയിലാണ് വ്യാപാരം നടക്കുന്നത്
● വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് തുടരുന്നു. വ്യാഴാഴ്ച (03.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7110 രൂപയിലും പവന് 56,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5880 രൂപയും പവന് 40 രൂപ വർധിച്ച് 47,040 രൂപയുമാണ് നിരക്ക്. അതേസമയം, വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയാണ് വിപണി വില. 

Gold Price in Kerala Sees Significant Fluctuations

രണ്ട് ദിവസത്തിനിടെ സ്വർണം പവന് 480 രൂപയാണ് കൂടിയത്. ബുധനാഴ്ച (02.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 7100 രൂപയിലും പവന് 400 രൂപ കൂടി 56,800 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 5875 രൂപയും പവന് 320 രൂപ കൂടി 47,000 രൂപയുമായും ഉയർന്നിരുന്നു. ബുധനാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപ തന്നെയായിരുന്നു നിരക്ക്. 

ഒക്‌ടോബര്‍ ആദ്യദിനമായ ചൊവ്വാഴ്ച (01.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7050 രൂപയും പവന് 240 രൂപ കുറഞ്ഞ് 56,400 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 5835 രൂപയും പവന് 200 രൂപ കുറഞ്ഞ് 46680 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായില്ല.

#goldpricekerala #goldratetoday #keralanews #businessnews #finance #jewelry

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia