സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
Feb 21, 2022, 11:53 IST
കൊച്ചി: (www.kasargodvartha.com 21.02.2022) സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കുറഞ്ഞ് ഒരു പവന് 36,720 രൂപയാണ് വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ തിങ്കളാഴ്ച ഗ്രാമിന് 4590 രൂപയായി. ഞായറാഴ്ച ഒരു പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില.
ഫെബ്രുവരി 19, 20 തീയതികളില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് തിങ്കളാഴ്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ഉണ്ടായത്. ഈ മാസം 12, 13, 15 ദിവസങ്ങളിലായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 37,440 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്.

രാജ്യാന്തര വിപണിയിലേയും ഡെല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്. വില കുറഞ്ഞതോടെ നിക്ഷേപത്തിന് പറ്റിയ സാഹചര്യമാണെന്നാണ് വിലയിരുത്തല്‍.
Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold price in Kerala on February 21.
Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold price in Kerala on February 21.