ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില താഴേക്ക്
Dec 15, 2021, 11:11 IST
കൊച്ചി: (www.kasargodvartha.com 15.12.2021) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് സ്വര്‍ണവില ബുധനാഴ്ച താഴേക്ക് വന്നത്. പവന് 200 രൂപ കുറഞ്ഞ് 36,000 ആയി. ഗ്രാം വില 25 രൂപ കുറഞ്ഞ് 4500ല്‍ എത്തി.
മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ചൊവ്വാഴ്ച വര്‍ധിച്ചിരുന്നു. പവന് 120 രൂപയാണ് കൂടിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഇത് പിന്നീട് കുറഞ്ഞ് 35,560ല്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു. 640 രൂപയുടെ വര്‍ധനയാണ് ചൊവ്വാഴ്ച വരെ ഈ മാസം രേഖപ്പെടുത്തിയത്.
Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold price in Kerala on December 15