city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Surge | ഞെട്ടിച്ച് പൊന്ന്! സ്വർണവില ചരിത്രത്തിൽ ആദ്യമായി 59,000 രൂപയിൽ

Gold Price Hits Record High in Kerala
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണം ഗ്രാമിന് 7375 രൂപയായി ഉയർന്നു.
● കഴിഞ്ഞ 29 ദിവസത്തിനുള്ളിൽ സ്വർണവില 4.6 ശതമാനം വർധിച്ചു.
● രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അസ്ഥിരതയാണ് വില വർധനവിന് പ്രധാന കാരണം.

കൊച്ചി: (KasargodVartha) റെകോർഡ് കുറിച്ച് സ്വർണവില ചരിത്രത്തിൽ ആദ്യമായി 59,000 രൂപയിലെത്തി. ചൊവ്വാഴ്ച (29.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്.  22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7375 രൂപയിലും പവന് 59,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 6075 രൂപയും പവന് 400 രൂപ വർധിച്ച് 48,600 രൂപയുമാണ് വിപണിവില. വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 105 രൂപയായാണ് ഉയർന്നത്.

Gold Price Hits Record High in Kerala

തിങ്കളാഴ്ച (28.10.2024) സ്വർണവില അൽപം കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.  22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7315 രൂപയിലും പവന് 58,520 രൂപയിലുമാണ് വ്യാപാരം നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ നിരക്കായിരുന്നു ഇത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 6025 രൂപയും പവന് 280 രൂപ ഇടിഞ്ഞ് 48,200 രൂപയുമായിരുന്നു വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയിലാണ് വിപണനം നടന്നത്.

ശനിയാഴ്ച (26.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കൂടി ഗ്രാമിന് 7360 രൂപയും പവന് 58,880 രൂപയുമെത്തി ചരിത്രം കുറിച്ചിരുന്നു. അതാണിപ്പോൾ തകർന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 6060 രൂപയും പവന് 360 രൂപ കൂടി 48,480 രൂപയുമായിരുന്നു നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമുണ്ടായില്ല.

വെള്ളിയാഴ്ചയും (25.10.2024) സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 7295 രൂപയിലും പവന് 80 രൂപ കൂടി 58,360 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപ കൂടി 6015 രൂപയും പവന് 40 രൂപ കൂടി 48,120 രൂപയുമായിരുന്നു വിപണിവില. എന്നാൽ വെള്ളിയാഴ്ച വെള്ളിനിരക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 105 രൂപയില്‍നിന്ന് ഒരു  രൂപ കുറഞ്ഞ് 104 രൂപയായാണ് താഴ്ന്നത്. 

വ്യാഴാഴ്ച (24.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 7285 രൂപയും പവന് 440 രൂപ കുറഞ്ഞ് 58280 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 6010 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 48,080 രൂപയിലുമാണ് വിപണനം നടന്നത്. വ്യാഴാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 107 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 105 രൂപയായിരുന്നു നിരക്ക്.

സ്വർണവിലയിലെ മാറ്റങ്ങൾ:

കഴിഞ്ഞ 29 ദിവസത്തിനുള്ളിൽ സ്വർണവിലയിൽ കാര്യമായ ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ ആദ്യം 56,400 രൂപയായിരുന്ന സ്വർണത്തിന്റെ വില ഒക്ടോബർ അവസാനത്തോടെ 59,000 രൂപയിലെത്തി. ഇത് ഏകദേശം 4.6 ശതമാനത്തിന്റെ വർധനവാണ്. 

ഈ വർധനവിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അസ്ഥിരത, ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം, കേന്ദ്ര ബാങ്കുകളുടെ നയങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കാണുന്നതിന് കാരണമായിട്ടുണ്ട്. അമേരികൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഇസ്രാഈൽ-ഇറാൻ സംഘർഷം തുടങ്ങിയ രാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തിന്റെ വിലയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
ഒക്ടോബർ 6 - 56,960 രൂപ
ഒക്ടോബർ 7 - 56,800 രൂപ
ഒക്ടോബർ 8 - 56,800 രൂപ
ഒക്ടോബർ 9 - 56,240 രൂപ
ഒക്ടോബർ 10 - 56,200 രൂപ

ഒക്ടോബർ 11 - 56,760 രൂപ
ഒക്ടോബർ 12 - 56,960 രൂപ
ഒക്ടോബർ 13 - 56,960 രൂപ
ഒക്ടോബർ 14 - 56,960 രൂപ
ഒക്ടോബർ 15 - 56,760 രൂപ
ഒക്ടോബർ 16 - 57,120 രൂപ
ഒക്ടോബർ 17 - 57,280 രൂപ
ഒക്ടോബർ 18 - 57,920 രൂപ 
ഒക്ടോബർ 19 - 58,240 രൂപ
ഒക്ടോബർ 20 - 58,240 രൂപ

ഒക്ടോബർ 21 - 58,400 രൂപ
ഒക്ടോബർ 22 - 58,400 രൂപ
ഒക്ടോബർ 23 - 58,720 രൂപ
ഒക്ടോബർ 24 - 58,280 രൂപ
ഒക്ടോബർ 25 - 58,360 രൂപ
ഒക്ടോബർ 26 - 58,880  രൂപ
ഒക്ടോബർ 27 - 58,880  രൂപ
ഒക്ടോബർ 28 - 58,520 രൂപ
ഒക്ടോബർ 28 - 59,000 രൂപ

#goldprice #kerala #recordhigh #goldrate #investment #economy #jewelry #preciousmetals

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia