city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Market | സ്വർണവില വീണ്ടും ചരിത്രമെഴുതി; ആദ്യമായി 58,000 കടന്നു; പവന് വെറും 4 ദിവസം കൊണ്ട് കൂടിയത് 1480 രൂപ

Gold Price Hits Record High in Kerala
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 58,240 രൂപയിലെത്തി.
● തുടർച്ചയായ നാലാം ദിവസമാണ് വില വർധനവ്.
● രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അസ്ഥിരതയാണ് പ്രധാന കാരണം.

കൊച്ചി: (KasargodVartha) സ്വർണവില ചരിത്രമെഴുതി ആദ്യമായി 58,000 രൂപ കടന്നു. ശനിയാഴ്ച (19.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്.  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7240 രൂപയിലും പവന് 58,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 6015 രൂപയും പവന് 240 രൂപ കൂടി 48,120 രൂപയുമാണ് നിരക്ക്. വെള്ളി വിലയും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 102 രൂപയായി.

തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വർണവിലയിൽ വര്‍ധനവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച (18.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 7240 രൂപയിലും പവന് 640 രൂപ കൂടി 57,920 രൂപയിലുമെത്തി വിലയിൽ റെകോർഡ് കുറിച്ചിരുന്നു. അതാണിപ്പോൾ മറികടന്നിരിക്കുന്നത്. വെള്ളിയാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 5985 രൂപയിലും പവന് 560 രൂപ കൂടി 47880 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച വെള്ളിനിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് 02 രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.

Gold Price Hits Record High in Kerala

വ്യാഴാഴ്ച (17.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7160 രൂപയിലും പവന് 57,280 രൂപയിലുമാണ് വ്യാപാരം നന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് ഗ്രാമിന് 5915 രൂപയും പവന് 120 രൂപ കൂടി 47,320 രൂപയുമായിരുന്നു നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയായിരുന്നു വില.

ബുധനാഴ്ച (15.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7140 രൂപയിലും പവന് 57,120 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് ഗ്രാമിന് 5865 രൂപയും പവന് 160 രൂപ കുറഞ്ഞ് 46,920 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ചൊവ്വാഴ്ച വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു.

തിങ്കളാഴ്ച (14.10.2024) സ്വർണം, വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7120 രൂപയും പവന് 56,960 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5885 രൂപയും പവന് 47,080 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വിപണനം നടന്നത്.

സ്വർണവിലയിലെ മാറ്റങ്ങൾ:

കഴിഞ്ഞ 19 ദിവസമായി സ്വർണവിലയിൽ കാര്യമായ ഉയർച്ച താഴ്ചകൾ അനുഭവപ്പെട്ടു. ഒക്ടോബർ ആദ്യം 56,400 രൂപയായിരുന്ന വില ഒക്ടോബർ 19 ന് 58,240 രൂപയിലെത്തി. ഈ കാലയളവിൽ സ്വർണം ശരാശരി 1.6% ഉയർന്നു. എന്നാൽ ഈ ഉയർച്ച തുടർച്ചയായിരുന്നില്ല. ഒക്ടോബർ 10 ന് 56,200 രൂപയിൽ എത്തി വില ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. പിന്നീട് വീണ്ടും വില ഉയർന്ന് ഒക്ടോബർ 16 ന് 57,120 രൂപയിലെത്തി. 

ഈ വില വ്യതിയാനങ്ങൾക്ക് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അസ്ഥിരത, വിവിധ രാജ്യങ്ങളിലെ സാമ്പത്തിക സൂചകങ്ങളിലെ മാറ്റങ്ങൾ, കേന്ദ്ര ബാങ്കുകളുടെ നയങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവ സ്വർണത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇത്തരം ഘടകങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സ്വർണത്തിന്റെ വിലയിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. 

കൂടാതെ, പണപ്പെരുപ്പം, ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, നിക്ഷേപകരുടെ മാനസികാവസ്ഥ തുടങ്ങിയവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അടുത്ത് നടക്കുന്ന അമേരികൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഇസ്രാഈൽ-ഇറാൻ-ഫലസ്തീൻ സംഘർഷം, ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം തുടങ്ങിയവ സ്വർണത്തിന്റെ സുരക്ഷിത അഭയസ്ഥാനമായി ഉള്ള പ്രതിച്ഛായയെ ശക്തിപ്പെടുത്തിയിരിക്കുന്നു. ഇത് സ്വർണത്തിന്റെ വില ഉയരാൻ കാരണമായിട്ടുണ്ട്.

ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
ഒക്ടോബർ 6 - 56,960 രൂപ
ഒക്ടോബർ 7 - 56,800 രൂപ
ഒക്ടോബർ 8 - 56,800 രൂപ
ഒക്ടോബർ 9 - 56,240 രൂപ
ഒക്ടോബർ 10 - 56,200 രൂപ

ഒക്ടോബർ 11 - 56,760 രൂപ
ഒക്ടോബർ 12 - 56,960 രൂപ
ഒക്ടോബർ 13 - 56,960 രൂപ
ഒക്ടോബർ 14 - 56,960 രൂപ
ഒക്ടോബർ 15 - 56,760 രൂപ
ഒക്ടോബർ 16 - 57,120 രൂപ
ഒക്ടോബർ 17 - 57,280 രൂപ
ഒക്ടോബർ 18 - 57,920 രൂപ 
ഒക്ടോബർ 19 - 58,240 രൂപ

#goldprice #india #economy #investment #preciousmetals #inflation

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia