Gold Price | സ്വർണവില റെകോർഡ് ഉയരത്തിൽ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന 5 നിരക്കും രേഖപ്പെടുത്തിയത് ഒരാഴ്ചയ്ക്കിടെ

● 22 കാരറ്റ് സ്വർണത്തിന് പവന് 63560 രൂപയായി
● 18 കാരറ്റ് സ്വർണത്തിനും വില കൂടി.
● വെള്ളിയുടെ വിലയിൽ മാറ്റമില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില വീണ്ടും റെകോർഡ് ഉയരത്തിൽ. ശനിയാഴ്ച (08.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7945 രൂപയും പവന് 63560 രൂപയുമായി ഉയർന്നു. ഇത് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ്.
18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6560 രൂപയും പവന് 52480 രൂപയുമാണ് നിരക്ക്. സ്വർണവില കുതിച്ചുയരുമ്പോൾ വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 106 രൂപയായി തുടരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളുടെ ചലനങ്ങളാണ് ആഗോള വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്നത്. ഡോളറിന്റെ മൂല്യം ശക്തമായതും രൂപയുടെ മൂല്യം റെക്കോർഡ് നിലയിലേക്ക് താഴ്ന്നതും സ്വർണ വില വർധനവിന് ആക്കം കൂട്ടി.
മുൻ ദിവസങ്ങളിലെ വില
വെള്ളിയാഴ്ച (07.02.2025) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7930 രൂപയിലും പവന് 63440 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6550 രൂപയും പവന് 52400 രൂപയുമായിരുന്നു വില. വെള്ളി നിരക്കിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയിലായിരുന്നു വിപണനം.
വ്യാഴാഴ്ച (06.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടിയാണ് സ്വർണവില റെകോർഡ് കുറിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയിരുന്നത്. എന്നാൽ വ്യാഴാഴ്ച വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ബുധനാഴ്ച (05.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിനും വിലയിൽ വർധനവ് ഉണ്ടായി, ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ബുധനാഴ്ച വെള്ളിയുടെ വിലയും ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 106 രൂപയായാണ് വർധിച്ചത്.
ചൊവ്വാഴ്ച (04.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചിരുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7810 രൂപയിലും പവന് 62480 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6455 രൂപയിലും പവന് 51640 രൂപയിലുമായിരുന്നു വിപണനം. ചൊവ്വാഴ്ച വെള്ളി നിരക്കിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
തിങ്കളാഴ്ച (03.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 7705 രൂപയിലും പവന് 61640 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 6365 രൂപയും പവന് 50920 രൂപയുമായിരുന്നു നിരക്ക്. എന്നാൽ, വെള്ളി നിരക്കിൽ വർധനവുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 101 രൂപയിൽ നിന്ന് മൂന്ന് രൂപ കൂടി 104 രൂപയിലായിരുന്നു വിപണനം നടന്നത്.
കേരളത്തിലെ സ്വർണത്തിന്റെ റെക്കോർഡ് വിലകൾ
1. 2025 ഫെബ്രുവരി 8 - ഒരു പവൻ സ്വർണത്തിന് 63,560 രൂപയും, ഒരു ഗ്രാമിന് 7945 രൂപയും
2. ഫെബ്രുവരി 6 - ഒരു പവൻ സ്വർണത്തിന് 63,440 രൂപയും, ഒരു ഗ്രാമിന് 7930 രൂപയും
3. ഫെബ്രുവരി 5 - ഒരു പവൻ സ്വർണത്തിന് 63,240 രൂപയും, ഒരു ഗ്രാമിന് 7905 രൂപയും
4. ഫെബ്രുവരി 4 - ഒരു പവൻ സ്വർണത്തിന് 62,480 രൂപയും, ഒരു ഗ്രാമിന് 7810 രൂപയും
5. ഫെബ്രുവരി 1, 2 - ഒരു പവൻ സ്വർണത്തിന് 61,960 രൂപയും, ഒരു ഗ്രാമിന് 7745 രൂപയും
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 - 57,200 രൂപ
ഡിസംബർ 31 - 56,880 രൂപ
ജനുവരി 31 - 61,840 രൂപ
ഫെബ്രുവരി 1 - 61,960 രൂപ
ഫെബ്രുവരി 2 - 61,960 രൂപ
ഫെബ്രുവരി 3 - 61,640 രൂപ
ഫെബ്രുവരി 4 - 62,480 രൂപ
ഫെബ്രുവരി 5 - 63,240 രൂപ
ഫെബ്രുവരി 6 - 63,440 രൂപ
ഫെബ്രുവരി 7 - 63,440 രൂപ
ഫെബ്രുവരി 8 - 63,560 രൂപ
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.
Gold prices in Kerala have reached a record high, with 22-carat gold reaching Rs 7945 per gram and Rs 63560 per sovereign. The rise in prices is attributed to global economic factors, including the policies of US President Donald Trump and the strengthening of the dollar. Silver prices remain unchanged.
#GoldPrice #Kerala #RecordHigh #EconomicNews #TrumpPolicies #SilverPrice