Record Price | ട്രംപ് ഇംപാക്ടിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; ഒറ്റയടിക്ക് കൂടിയത് പവന് 840 രൂപ

● ഡോളറിന്റെ മൂല്യം ഉയർന്നതും രൂപയുടെ മൂല്യം താഴ്ന്നതും വില വർധനവിന് കാരണമായി.
● 22 കാരറ്റ് സ്വർണത്തിന് പവന് 62480 രൂപയിലെത്തി.
● 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6455 രൂപയായി.
കൊച്ചി: (KasargodVartha) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളുടെ ചലനങ്ങൾ ആഗോള വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം സംസ്ഥാനത്ത് സ്വർണവില റെകോർഡ് തലത്തിലേക്ക് ഉയർന്നു. ചൊവ്വാഴ്ച (04.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7810 രൂപയും പവന് 62480 രൂപയുമെന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 6455 രൂപയിലും പവന് 51640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളി വിലയിൽ ചൊവ്വാഴ്ച മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 104 രൂപയായി തുടരുന്നു.
ഡൊണാൾഡ് ട്രംപ്, കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്ക് വൻതോതിലുള്ള തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ആഗോള വ്യാപാര യുദ്ധമുണ്ടാകുമെന്ന ആശങ്കയാണ് സ്വർണവില വർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡോളറിന്റെ മൂല്യം ശക്തമായതും രൂപയുടെ മൂല്യം റെകോർഡ് നിലയിലേക്ക് താഴ്ന്നതും വില വർധനവിന് ആക്കം കൂട്ടി. ഈ സാഹചര്യത്തിൽ സ്വർണം സുരക്ഷിതമായ നിക്ഷേപ മാർഗമായി കണക്കാക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്.
മുൻ ദിവസങ്ങളിലെ വില
തിങ്കളാഴ്ച (03.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 7705 രൂപയിലും പവന് 61640 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 6365 രൂപയും പവന് 50920 രൂപയുമായിരുന്നു നിരക്ക്. എന്നാൽ, വെള്ളി നിരക്കിൽ വർധനവുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 101 രൂപയിൽ നിന്ന് മൂന്ന് രൂപ കൂടി 104 രൂപയിലായിരുന്നു വിപണനം നടന്നത്.
ശനിയാഴ്ച (01.02.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയിരുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7745 രൂപയും പവന് 61960 രൂപയുമായി ഉയർന്നിരുന്നു. സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത് . 18 കാരറ്റ് സ്വർണത്തിനും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 6395 രൂപയിലും പവന് 51160 രൂപയിലുമാണ് വിപണനം നടന്നത്. വെള്ളിയുടെ വിലയിൽ ശനിയാഴ്ച മാറ്റമുണ്ടായിരുന്നില്ല.
വെള്ളിയാഴ്ച (31.01.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7730 രൂപയിലും പവന് 61840 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കൂടി ഗ്രാമിന് 6385 രൂപയിലും പവന് 51080 രൂപയിലുമായിരുന്നു നിരക്ക്. വെള്ളിയുടെ വിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയിൽനിന്ന് 01 രൂപ കൂടി 101 രൂപയായിരുന്നു നിരക്ക്.
കേരളത്തിലെ സ്വർണത്തിന്റെ റെക്കോർഡ് വിലകൾ
1. 2025 ഫെബ്രുവരി 4: ഒരു പവൻ 62,480 രൂപ, ഒരു ഗ്രാം 7810 രൂപ
2. 2025 ഫെബ്രുവരി 1, 2: ഒരു പവൻ 61,960 രൂപ, ഒരു ഗ്രാം 7745 രൂപ
3. ജനുവരി 31: ഒരു പവൻ - 61,840 രൂപ, ഒരു ഗ്രാം - 7730 രൂപ
4. ഫെബ്രുവരി 3: ഒരു പവൻ 61,640 രൂപ, ഒരു ഗ്രാം 7705 രൂപ
5. ജനുവരി 30: ഒരു പവൻ - 60,880 രൂപ, ഒരു ഗ്രാം - 7610 രൂപ
6. ജനുവരി 29: ഒരു പവൻ - 60,760 രൂപ, ഒരു ഗ്രാം - 7595 രൂപ
7. ജനുവരി 24, 25, 26: ഒരു പവൻ - 60,440 രൂപ, ഒരു ഗ്രാം - 7555 രൂപ
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 - 57,200 രൂപ
ഡിസംബർ 31 - 56,880 രൂപ
ജനുവരി 31 - 61,840 രൂപ
ഫെബ്രുവരി 1 - 61,960 രൂപ
ഫെബ്രുവരി 2 - 61,960 രൂപ
ഫെബ്രുവരി 3 - 61,640 രൂപ
ഫെബ്രുവരി 4 - 62,480 രൂപ
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? വാർത്ത ഷെയർ ചെയ്യാനും മറക്കേണ്ട
Gold price in Kerala hits record high due to Donald Trump's economic policies. The price of gold has increased by Rs 840 per sovereign. The rise in dollar value and fall in rupee value have also contributed to the price hike.
#GoldPrice #Kerala #Trump #EconomicPolicies #RecordHigh #Investment