Gold Price | ചരിത്രം കുറിച്ച് പൊന്ന്; സ്വർണവില സർവകാല റെക്കോർഡിൽ

● 18 കാരറ്റ് സ്വർണത്തിനും വില കൂടി.
● വെള്ളി വിലയിൽ മാറ്റമില്ല.
● സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സൂചന.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ചൊവ്വാഴ്ച് (25.02.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കൂടി 8075 രൂപയും പവന് 160 രൂപ കൂടി 64600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. അതോടെ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6640 രൂപയും പവന് 53120 രൂപയുമാണ് നിരക്ക്. വെള്ളി നിരക്കിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 107 രൂപയിൽ തുടരുന്നു.
തിങ്കളാഴ്ച്ചയും (24.02.205) സ്വർണവില വർധിച്ചിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കൂടി 8055 രൂപയും പവന് 80 രൂപ കൂടി 64440 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയുമായിരുന്നു കൂടിയിരുന്നത്. അതോടെ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6625 രൂപയും പവന് 53000 രൂപയിലുമായിരുന്നു വ്യാപാരം. തിങ്കളാഴ്ച്ചയും വെള്ളി നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല.
ശനിയാഴ്ച (22.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയിരുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8045 രൂപയിലും പവന് 64360 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6620 രൂപയിലും പവന് 52960 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 107 രൂപയിലാണ് വ്യാപാരം നടന്നത്.
സ്വർണത്തിന് 2025 ഫെബ്രുവരി 20-ന് ആണ് ഇതുവരെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 64,560 രൂപയും ഗ്രാമിന് 8070 രൂപയുമായിരുന്നു വില. അതാണ് ഇപ്പോൾ മറികടന്നത്. മൂന്നാമത്തെ ഉയർന്ന വില ഫെബ്രുവരി 11-ന് രാവിലെ രേഖപ്പെടുത്തി. അന്ന് ഒരു പവൻ സ്വർണത്തിന് 64,480 രൂപയും ഗ്രാമിന് 8060 രൂപയുമായിരുന്നു വില.
സ്വര്‍ണവിലയിലെ മാറ്റങ്ങള്‍
ഒക്ടോബര്‍ 31 - 59,640 രൂപ
നവംബര്‍ 30 - 57,200 രൂപ
ഡിസംബര്‍ 31 - 56,880 രൂപ
ജനുവരി 31 - 61,840 രൂപ
ഫെബ്രുവരി 1 - 61,960 രൂപ
ഫെബ്രുവരി 2 - 61,960 രൂപ
ഫെബ്രുവരി 3 - 61,640 രൂപ
ഫെബ്രുവരി 4 - 62,480 രൂപ
ഫെബ്രുവരി 5 - 63,240 രൂപ
ഫെബ്രുവരി 6 - 63,440 രൂപ
ഫെബ്രുവരി 7 - 63,440 രൂപ
ഫെബ്രുവരി 8 - 63,560 രൂപ
ഫെബ്രുവരി 9 - 63,560 രൂപ
ഫെബ്രുവരി 10 - 63,840 രൂപ
ഫെബ്രുവരി 11 - 64,480 രൂപ
ഫെബ്രുവരി 11 - 64,080 രൂപ
ഫെബ്രുവരി 12 - 63,520 രൂപ
ഫെബ്രുവരി 13 - 63,840 രൂപ
ഫെബ്രുവരി 14 - 63,920 രൂപ
ഫെബ്രുവരി 15 - 63,120 രൂപ
ഫെബ്രുവരി 16 - 63,120 രൂപ
ഫെബ്രുവരി 17 - 63,520 രൂപ
ഫെബ്രുവരി 18 - 63,760 രൂപ
ഫെബ്രുവരി 19 - 64,280 രൂപ
ഫെബ്രുവരി 20 - 64,560 രൂപ
ഫെബ്രുവരി 21 - 64,200 രൂപ
ഫെബ്രുവരി 22 - 64,360 രൂപ
ഫെബ്രുവരി 23 - 64360 രൂപ
ഫെബ്രുവരി 24 - 64,440 രൂപ
ഫെബ്രുവരി 25 - 64,600 രൂപ
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Gold prices in Kerala have reached an all-time high, with 22-carat gold selling at Rs 8,075 per gram and Rs 64,600 per sovereign. This surpasses the previous record set on February 20, 2025. The price of 18-carat gold has also increased.
Hashtags in English for Social Shares
#GoldPrice #Kerala #RecordHigh #GoldRate #BusinessNews #CommodityPrices