city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | ഞെട്ടിച്ച് പൊന്ന്! കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്നവിലയിൽ സ്വർണം

Kerala gold price record
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണം ഗ്രാമിന് 7000 രൂപയിലാണ് വ്യാപാരം.
● അഞ്ച് ദിവസത്തിനിടെ സ്വർണം പവന് 1400 രൂപ വർധിച്ചു.
● വെള്ളിവിലയിൽ മാറ്റമില്ല.
● ഓഗസ്റ്റ് മുതൽ സ്വർണവില കുതിച്ചുയരുകയാണ്.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില സർവകാല റെകോർഡ് കുറിച്ചു. ചൊവ്വാഴ്ച (22.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7000 രൂപയിലും പവന് 56,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5795 രൂപയും പവന് 80 രൂപ വർധിച്ച് 46,360 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയാണ് നിരക്ക്.

Kerala gold price record

അഞ്ച് ദിവസത്തിനിടെ സ്വർണം പവന് 1400 രൂപയാണ് വർധിച്ചത്. തിങ്കളാഴ്ച (22.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6980 രൂപയിലും പവന് 55,840 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5785 രൂപയും പവന് 80 രൂപ വർധിച്ച് 46,280 രൂപയുമായിരുന്നു നിരക്ക്. എന്നാൽ തിങ്കളാഴ്ചയും വെള്ളിവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വിപണനം നടന്നത്.

ശനിയാഴ്ച (21.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കൂടി 6960 രൂപയിലും പവന് 600 രൂപ കൂടി 55680 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5775 രൂപയും പവന് 480 രൂപ കൂടി 46200 രൂപയുമായിരുന്നു വിപണിവില. ശനിയാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച (20.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 6885 രൂപയും പവന് 480 രൂപകൂടി 55,080 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 5715 രൂപയിലും പവന് 400 രൂപ കൂടി 45720 രൂപയിലുമാണ് വിപണനം നടന്നത്. വെള്ളിയാഴ്ച വെള്ളിനിരക്കും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് ഒരു രൂപ വര്‍ധിച്ച് 96 രൂപയായാണ് ഉയർന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില (പവൻ നിരക്ക്):

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെകോര്‍ഡ് തിരുത്തിയാണ് ശനിയാഴ്ച സ്വര്‍ണവില പുതിയ റെകോർഡ് കുറിച്ചത്. അത് മറികടന്നാണ് തിങ്കളാഴ്ച പുതിയ ഉയരം തൊട്ടത്. ഇപ്പോൾ അതും തകർത്താണ് ചരിത്രത്തിലാദ്യമായി സ്വർണം പവന് 56,000 രൂപയിലെത്തിയിരിക്കുന്നത്.

* ഓഗസ്റ്റ് 31 -  53,560 രൂപ
* സെപ്റ്റംബർ 1 - 53,560 രൂപ
* സെപ്റ്റംബർ 2 - 53,360 രൂപ
* സെപ്റ്റംബർ 3 - 53,360 രൂപ
* സെപ്റ്റംബർ 4 - 53,360 രൂപ
* സെപ്റ്റംബർ 5 - 53,360 രൂപ
* സെപ്റ്റംബർ 6 - 53,760 രൂപ
* സെപ്റ്റംബർ 7 - 53,440 രൂപ
* സെപ്റ്റംബർ 8 - 53,440 രൂപ
* സെപ്റ്റംബർ 9 - 53,440 രൂപ
* സെപ്റ്റംബർ 10 - 53,440 രൂപ

* സെപ്റ്റംബർ 11 - 53,720  രൂപ
* സെപ്റ്റംബർ 12 - 53,640 രൂപ
* സെപ്റ്റംബർ 13 - 54,600 രൂപ
* സെപ്റ്റംബർ 14 - 54,920  രൂപ
* സെപ്റ്റംബർ 15 - 54,920  രൂപ
* സെപ്റ്റംബർ 16 - 55,040  രൂപ
* സെപ്റ്റംബർ 17 - 54,920  രൂപ
* സെപ്റ്റംബർ 18 - 54,800 രൂപ
* സെപ്റ്റംബർ 19 - 54,600 രൂപ
* സെപ്റ്റംബർ 20 - 55,080 രൂപ

* സെപ്റ്റംബർ 21 - 55,680  രൂപ
* സെപ്റ്റംബർ 22 - 55,680  രൂപ
* സെപ്റ്റംബർ 23 - 55,840  രൂപ
* സെപ്റ്റംബർ 24 - 56,000  രൂപ

#goldprice #kerala #india #alltimehigh #investment #economy #preciousmetals #inflation

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia