city-gold-ad-for-blogger

ചരിത്ര കുതിപ്പ്! സ്വര്‍ണവില പവന് 8640 രൂപ കൂടി 131100 രൂപ കടന്നു

Bride Representing Kerala Gold Price January 29
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണവില ഗ്രാമിന് 16,395 രൂപയായി ഉയർന്നു.
● 18, 14, 9 കാരറ്റുകളിലും വന്‍ കുതിപ്പ് രേഖപ്പെടുത്തി.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 410 രൂപയായി.

കൊച്ചി: (KasargodVartha) സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ ആഴ്ചകളായി തുടരുന്ന നാടകീയതകള്‍ക്ക് ഒടുവില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പുകളിലൊന്ന്. വ്യാഴാഴ്ച (2026 ജനുവരി 29) സ്വര്‍ണവില പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വര്‍ണത്തിന്‍റെ വില 1,31,100 രൂപയും കടന്നിരിക്കുകയാണ്.

22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 1080 രൂപ കൂടി 16,395 രൂപയിലും, പവന് 8640 രൂപ കൂടി 1,31,160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച (ജനുവരി 28) രാവിലെയും ഉച്ചക്കുമായി ഇരട്ട കുതിപ്പാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് രണ്ട് തവണയായി 470 രൂപയും പവന് 3760 രൂപയുമാണ് കൂടിയിരുന്നത്. രാവിലെ ഗ്രാമിന് 295 രൂപ കൂടി 15,140 രൂപയിലും, ഉച്ചക്ക് ഗ്രാമിന് 175 രൂപ കൂടി 15,315 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

18 കാരറ്റ് നിരക്കിലും കുതിപ്പ്

18 കാരറ്റ് സ്വര്‍ണവിലയിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 885 രൂപ കൂടി 13,550 രൂപയിലും, പവന് 7080 രൂപ കൂടി 1,08,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 885 രൂപ കൂടി 13,465 രൂപയിലും, പവന് 7080 രൂപ കൂടി 1,07,720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റ് വിലകള്‍

കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തിനും വില വര്‍ധിച്ചു. കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റിന് ഗ്രാമിന് 690 രൂപ കൂടി 10,485 രൂപയിലും, പവന് 5520 രൂപ കൂടി 83,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 9 കാരറ്റിന് ഗ്രാമിന് 440 രൂപ കൂടി 6755 രൂപയിലും, പവന് 3520 രൂപ കൂടി 54,040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി വിലയിലും വന്‍ വര്‍ധന

സ്വര്‍ണവിലയ്ക്കൊപ്പം വെള്ളി വിലയിലും വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തില്‍ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 30 രൂപ കൂടി 410 രൂപയായി. കെ സുരേന്ദ്രന്‍ വിഭാഗത്തിലും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 30 രൂപ കൂടി 410 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 300 രൂപ കൂടി 4100 രൂപയുമായി ഉയര്‍ന്നിട്ടുണ്ട്.

സാധാരണക്കാർ ഇനി എന്ത് ചെയ്യും? നിങ്ങളുടെ അഭിപ്രായം പറയൂ.
 

Article Summary: Gold price in Kerala witnesses a historic surge, increasing by Rs 8640 per sovereign in a single day to cross Rs 1.31 Lakh.

#GoldPrice #KeralaNews #GoldRateToday #BusinessNews #MarketUpdate #SilverPrice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia