സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില
Feb 15, 2022, 11:24 IST
കൊച്ചി: (www.kasargodvartha.com 15.02.2022) നേരിയ കുറവ് രേഖപ്പെടുത്തിയ സ്വര്‍ണവില ചൊവ്വാഴ്ച വീണ്ടും വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. 37,040 രൂപയായിരുന്നു തിങ്കളാഴ്ച ഒരു പവന് വില. 400 രൂപ കുറഞ്ഞായിരുന്നു തിങ്കളാഴ്ച ഈ വിലയില്‍ എത്തിയത്. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും 400 രൂപ കൂടി പവന് 37,440 രൂപയായി. ഗ്രാമിന് 4680 രൂപയാണ് ചൊവ്വാഴ്ച വില. ഗ്രാമിന് തിങ്കളാഴ്ച 4630 രൂപയായിരുന്നു വില.
ഫെബ്രുവരി 12, 13 തീയതികളിലായിരുന്നു ഇതിന് മുമ്പ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത്. ഫെബ്രുവരി ഒന്ന്, രണ്ടു തീയതികളില്‍ പവന് രേഖപ്പെടുത്തിയ 35,920 രൂപയാണ് മാസത്തെ താഴ്ന്ന നിരക്ക്.
ഫെബ്രുവരി 12, 13 തീയതികളിലായിരുന്നു ഇതിന് മുമ്പ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത്. ഫെബ്രുവരി ഒന്ന്, രണ്ടു തീയതികളില്‍ പവന് രേഖപ്പെടുത്തിയ 35,920 രൂപയാണ് മാസത്തെ താഴ്ന്ന നിരക്ക്.
Keywords: Kochi, News, Kerala, Top-Headlines, Business, Gold price hiked again today in Kerala.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







