സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 38,720 രൂപയായി
Mar 12, 2022, 12:10 IST
തിരുവനന്തപുരം: (www.kasargodvartha.com 12.03.2022) സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 38,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ ഉയര്‍ന്ന് 4840 രൂപയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി (38560) മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായത്.
വെള്ളിയാഴ്ച ഒരു ഗ്രാമിന് 4,820 രൂപയും 38,560 രൂപയുമാണ് വില. മാര്ച് മാസത്തിന്റെ ആദ്യ ദിവസത്തില്‍ 37,360 രൂപയായിരുന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുതിച്ചുയുരുകയായിരുന്നു. ഈ മാസം ഒന്‍പതിന് സമീപകാലത്തെ റെകോര്‍ഡ് വിലയായ 40,560 രൂപ വരെ സ്വര്‍ണ വിപണി എത്തി. ഒന്‍പതിന് ഉച്ചയ്ക്ക് ശേഷം 39840 രൂപയായി വില കുറഞ്ഞിരുന്നു.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Gold, Price, Gold Price, Business, Gold price hiked again on March 12.