city-gold-ad-for-blogger
Aster MIMS 10/10/2023

സ്വര്‍ണവില ഉയര്‍ന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില

കൊച്ചി: (www.kasargodvartha.com 08.12.2021) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,960 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.                                          

സ്വര്‍ണവില ഉയര്‍ന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില

തുടര്‍ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഡിസംബര്‍ എട്ടിന് വര്‍ധിച്ചത്. ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ 35,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. മൂന്നിന് 35,560 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് നാലിന് 240 രൂപ വര്‍ധിച്ച സ്വര്‍ണവില പിന്നീടുള്ള നാലുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.


Keywords: Kochi, News, Kerala, Gold, Price, Top-Headlines, Business, Gold price hiked again on December 8

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia