2 ദിവസത്തെ ആശ്വാസത്തിന് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
കൊച്ചി: (www.kasargodvartha.com 23.12.2021) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് വ്യാഴാഴ്ച വീണ്ടും വര്‍ധിച്ചത്. 160 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,280 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4535 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അതേസമയം പവന് 36,560 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ ശേഷമായിരുന്നു കഴിഞ്ഞ രണ്ട് ദിവസം സ്വര്‍ണവില കുറഞ്ഞത്. ബുധനാഴ്ച 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,120 രൂപയായിരുന്നു രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4515 രൂപയായി.
ചൊവ്വാഴ്ചയും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച 320 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,240 രൂപയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4530 രൂപയായിരുന്നു.
ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ പവന് 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. പിന്നീട് വില ഉയരുകയായിരുന്നു. ഈ മാസം ഇതുവരെ പവന് 880 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold price hiked again in Kerala