city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | സ്വർണവില കുതിച്ചു; 22 കാരറ്റിന് ഇരുവിഭാഗങ്ങൾക്കും ഒരേവില; 18 കാരറ്റിനും വെള്ളിക്കും വ്യത്യസ്ത നിരക്കുകൾ

Gold prices in Kerala.
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8040 രൂപയും പവന് 64320 രൂപയുമാണ് വില.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6615 മുതൽ 6630 രൂപ വരെയാണ് വില.
● സാധാരണ വെള്ളിക്ക് ഗ്രാമിന് 106 മുതൽ 108 രൂപ വരെയാണ് വില.

കൊച്ചി: (KasargodVartha) സംസ്ഥാനത്തെ സ്വർണ വിപണിയിൽ വീണ്ടും വില വർധനവ് രേഖപ്പെടുത്തി. സ്വർണവ്യാപാര സംഘടനയിലെ ഭിന്നത നിലനിൽക്കുമ്പോഴും, 22 കാരറ്റ് സ്വർണത്തിന് ഇരു വിഭാഗങ്ങളും ഒരേ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ശനിയാഴ്ച (08.03.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8040 രൂപയും പവന് 64320 രൂപയുമാണ് വില.

അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുൽ നാസർ സെക്രടറിയുമായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) കണക്കനുസരിച്ച്, ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വർധിച്ചത്. അതേസമയം, ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കനുസരിച്ച്, ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്.

Gold prices in Kerala.

18 കാരറ്റ് സ്വർണത്തിനും വെള്ളിക്കും വ്യത്യസ്ത വിലകളാണ് ഇരു വിഭാഗങ്ങളും നിശ്ചയിച്ചിരിക്കുന്നത്. അയമു ഹാജി വിഭാഗം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6615 രൂപയും പവന് 52920 രൂപയും സാധാരണ വെള്ളിക്ക് ഗ്രാമിന് 106 രൂപയുമാണ് ശനിയാഴ്ച നിശ്ചയിച്ച വില. ഡോ. ബി ഗോവിന്ദൻ വിഭാഗം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6630 രൂപയും പവന് 53040 രൂപയും സാധാരണ വെള്ളിക്ക് ഗ്രാമിന് 108 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

മുൻ ദിവസത്തെ വില നിലവാരം

ഡോ. ബി ഗോവിന്ദൻ വിഭാഗത്തിന്റെ കണക്കനുസരിച്ച്, വെള്ളിയാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7990 രൂപയും പവന് 240 രൂപ കുറഞ്ഞ് 63920 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 6590 രൂപയും പവന് 160 രൂപ കുറഞ്ഞ് 52720 രൂപയുമായിരുന്നു വില. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 108 രൂപയായിരുന്നു.

അയമു ഹാജി വിഭാഗത്തിന്റെ കണക്കനുസരിച്ച്, വെള്ളിയാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 8000 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 64000 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കുറച്ച് 6585 രൂപയും പവന് 400 രൂപ കുറഞ്ഞ് 52680 രൂപയുമാണ് നിശ്ചയിച്ചിരുന്നത്. സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 106 രൂപയായി തുടർന്നു.

 

ഈ വാർത്ത പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.

Gold prices in Kerala rise again amidst trade union disputes. Both factions of the gold trade organization have set the same price for 22-carat gold, but there are different prices for 18-carat gold and silver.

 #GoldPrice, #KeralaGold, #GoldMarket, #PriceHike, #TradeDispute, #MarketNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia