city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | റെകോർഡ് നിരക്കിൽ നിന്ന് താഴേക്ക്; സ്വർണത്തിന് നേരിയ ഇടിവ്

Gold price in Kerala markets
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു.
● ഒരു പവൻ സ്വർണത്തിന്റെ വില 60320 രൂപയുമായി.
● 18 കാരറ്റ് സ്വർണത്തിന് പവന് 80 രൂപയുടെ ഇടിവ്.
● വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. റെകോർഡ് വിലയിൽ വ്യാപാരം നടന്ന ശേഷം സ്വർണത്തിന് നേരിയ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച (ജനുവരി 27) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7540 രൂപയും ഒരു പവൻ സ്വർണത്തിന്റെ വില 60320 രൂപയുമായി. 18 കാരറ്റ് സ്വർണത്തിനും വിലയിൽ കുറവുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6220 രൂപയും പവന് 80 രൂപ കുറഞ്ഞ് 49760 രൂപയുമാണ് നിരക്ക്. സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയിലും കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 98 രൂപയായി താഴ്ന്നു.

Gold price in Kerala markets

ശനിയാഴ്ചയും (ജനുവരി 25), വെള്ളിയാഴ്ചയും (ജനുവരി 24) സ്വർണത്തിന് റെകോർഡ് വിലയിലാണ് വ്യാപാരം നടന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7555 രൂപയും, പവന് 60,440 രൂപയുമായിരുന്നു അന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6230 രൂപയും പവന് 49840 രൂപയുമായിരുന്നു. ഈ ദിവസങ്ങളിൽ വെള്ളിയുടെ വില 99 രൂപയിൽ മാറ്റമില്ലാതെ തുടർന്നു. 

വെള്ളിയാഴ്ച 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു. വെള്ളിയുടെ വിലയിലും ഒരു രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ലെങ്കിലും വെള്ളിയുടെ വിലയിൽ ഒരു രൂപയുടെ കുറവുണ്ടായിരുന്നു. ബുധനാഴ്ച (ജനുവരി 22) 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 75 രൂപയും പവൻ വില 600 രൂപയും വർധിച്ചിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കൂടിയിരുന്നു. 

സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് പല കാരണങ്ങളുമുണ്ട്. അന്തർദേശീയ വിപണിയിലെ സ്വർണത്തിന്റെ വിലയിലുള്ള വ്യതിയാനങ്ങൾ, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച, അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ അസ്ഥിരത, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നു. 

കേരളത്തിലെ സ്വർണത്തിന്റെ റെകോർഡ് വിലകൾ

● ഏറ്റവും ഉയർന്ന വില: 2025 ജനുവരി 24, 25 - പവൻ: 60,440 രൂപ, ഗ്രാം: 7555 രൂപ
● രണ്ടാമത്തെ ഉയർന്ന വില: 2025 ജനുവരി 27 - പവൻ: 60,320 രൂപ, ഗ്രാം: 7540 രൂപ
● മൂന്നാമത്തെ ഉയർന്ന വില: 2025 ജനുവരി 22, 23 - പവൻ: 60,200 രൂപ, ഗ്രാം: 7525 രൂപ
● നാലാമത്തെ ഉയർന്ന വില: 2024 ഒക്ടോബർ 31 - പവൻ: 59,640 രൂപ, ഗ്രാം: 7455 രൂപ
● അഞ്ചാമത്തെ ഉയർന്ന വില: 2025 ജനുവരി 17, 20, 21 - പവൻ: 59,600 രൂപ, ഗ്രാം: 7450 രൂപ

സ്വർണവിലയിലെ മാറ്റങ്ങൾ 

ഒക്ടോബർ 31 - 59,640 രൂപ 
നവംബർ 30 - 57,200 രൂപ 
ഡിസംബർ 31 - 56,880 രൂപ 

ജനുവരി 1 - 57,200 രൂപ 
ജനുവരി 2 - 57,440 രൂപ
ജനുവരി 3 - 58,080 രൂപ
ജനുവരി 4 - 57,720 രൂപ
ജനുവരി 5 - 57,720 രൂപ
ജനുവരി 6 - 57,720 രൂപ
ജനുവരി 7 - 57,720 രൂപ
ജനുവരി 8 - 57,800 രൂപ
ജനുവരി 9 -  58,080 രൂപ
ജനുവരി 10 -  58,280 രൂപ

ജനുവരി 11 -  58,520 രൂപ
ജനുവരി 12 -  58,520 രൂപ
ജനുവരി 13 -  58,720 രൂപ
ജനുവരി 14 -  58,640 രൂപ
ജനുവരി 15 -  58,720 രൂപ
ജനുവരി 16 -  59,120 രൂപ
ജനുവരി 17 -   59,600 രൂപ
ജനുവരി 18 -   59,480 രൂപ
ജനുവരി 19 -   59,480 രൂപ
ജനുവരി 20 -    59,600 രൂപ

ജനുവരി 21 -    59,600 രൂപ
ജനുവരി 22 -    60,200 രൂപ
ജനുവരി 23 -    60,200 രൂപ
ജനുവരി 24 -    60,440 രൂപ
ജനുവരി 25 -    60,440 രൂപ
ജനുവരി 26 -    60,440 രൂപ
ജനുവരി 27 -    60,320 രൂപ

ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

Gold prices in Kerala witness a slight dip after reaching record highs. The price of 22-carat gold decreased by ₹15 per gram and ₹120 per sovereign. Silver prices also saw a decrease. The fluctuations are influenced by global market trends, rupee value, and international political situations.

#GoldPrice #KeralaGold #GoldRate #MarketUpdate #BusinessNews #Finance

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia