city-gold-ad-for-blogger

സ്വർണ്ണത്തിന് മണിക്കൂറുകൾക്കിടെ 440 രൂപയുടെ കുറവ്; ഉപഭോക്താക്കൾക്ക് ആശ്വാസം

Bride Representing Kerala Gold Price December 02 Afternoon
Representational Image Generated by Meta AI

● രാവിലെ 200 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് ശേഷം 240 രൂപയുടെ അധിക ഇടിവാണ് ഉണ്ടായത്.
● ഉച്ചക്ക് ശേഷം 18 കാരറ്റ് സ്വര്‍ണത്തിന് പവന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തി.
● ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 188 രൂപയാണ്.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് ചൊവ്വാഴ്ച (02.12.2025) സ്വർണവിലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് തവണ ഇടിവ് രേഖപ്പെടുത്തി. രാവിലെയും ഉച്ചക്ക് ശേഷവുമായി 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് മൊത്തത്തിൽ കുറഞ്ഞത്. സ്വർണവിലയുടെ ഈ ഇരട്ട ഇടിവ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

22 കാരറ്റിന്റെ പുതിയ വില

രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 11935 രൂപയും പവന് 200 രൂപ കുറഞ്ഞ് 95480 രൂപയുമായിരുന്നു. എന്നാൽ, ഉച്ചക്ക് ശേഷം വീണ്ടും വിലയിടിവ് രേഖപ്പെടുത്തി. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കൂടി കുറഞ്ഞ് 11905 രൂപയും പവന് 240 രൂപ കുറഞ്ഞ് 95240 രൂപയുമാണ് കച്ചവടം നടക്കുന്നത്.

മറ്റ് തട്ടുകളിലും ഇടിവ്

22 കാരറ്റിന് പുറമെ 18 കാരറ്റ് സ്വർണത്തിൻ്റെ വിലയിലും ഉച്ചയ്ക്ക് ശേഷം ഇടിവുണ്ടായി. രാവിലെ ബി ഗോവിന്ദൻ വിഭാഗത്തിന് പവന് 160 രൂപ കുറഞ്ഞതിന് ശേഷം ഉച്ചക്ക് ശേഷം 200 രൂപ കൂടി കുറഞ്ഞ് 78800 രൂപയായി. അതേപോലെ, കെ സുരേന്ദ്രൻ വിഭാഗത്തിന് ഉച്ചയ്ക്ക് ശേഷം പവന് 200 രൂപ കുറഞ്ഞ് 78320 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14 കാരറ്റിനും ഒൻപത് കാരറ്റിനും വില കുറഞ്ഞിട്ടുണ്ട്. ഉച്ചക്ക് ശേഷം കെ സുരേന്ദ്രൻ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 7625 രൂപയും പവന് 160 രൂപ കുറഞ്ഞ് 61000 രൂപയുമാണ്. ഒൻപത് കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 4920 രൂപയും പവന് 120 രൂപ കുറഞ്ഞ് 39360 രൂപയുമാണ് പുതിയ വില. അതിനിടെ, ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 188 രൂപയായി തുടരുകയാണ്.

സ്വർണവില ഇനിയും കുറയുമോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Kerala gold price falls ₹440 per pavan in a single day.

#GoldPriceKerala #GoldRateToday #PavanRate #GoldPriceFall #KeralaNews #Jewellery

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia