Gold | സ്വർണവില ഇടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക്

● 22 കാരറ്റ് സ്വർണത്തിന് പവന് 200 രൂപ കുറഞ്ഞു.
● 18 കാരറ്റ് സ്വർണത്തിന് പവന് 160 രൂപയുടെ ഇടിവ്.
● വെള്ളിയുടെ വിലയിലും കുറവുണ്ടായി.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് സ്വർണവില താഴേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണവിലയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തി. ബുധനാഴ്ച (26.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8050 രൂപയിലും പവന് 64400 രൂപയിലുമെത്തി.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6620 രൂപയും പവന് 52960 രൂപയുമാണ്. സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞ് 105 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച (25.02.2025) സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. അന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 8075 രൂപയിലും പവന് 64600 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 80 രൂപയുമാണ് ചൊവ്വാഴ്ച കൂടിയത്. വെള്ളിയുടെ വിലയിൽ മാറ്റമില്ലായിരുന്നു.
കേരളത്തിലെ സ്വർണത്തിന്റെ ഉയർന്ന വിലകൾ:
1. 2025 ഫെബ്രുവരി 25: പവന് 64,600 രൂപയും ഗ്രാമിന് 8075 രൂപയും
2: ഫെബ്രുവരി 20: പവന് 64,560 രൂപയും ഗ്രാമിന് 8070 രൂപയും
3: ഫെബ്രുവരി 11 (രാവിലെ) പവന് 64,480 രൂപയും ഗ്രാമിന് 8060 രൂപയും
4: ഫെബ്രുവരി 24: പവന് 64,440 രൂപയും ഗ്രാമിന് 8055 രൂപയും
5: ഫെബ്രുവരി 26: പവന് 64,400 രൂപയും ഗ്രാമിന് 8050 രൂപയും
സ്വര്‍ണവിലയിലെ മാറ്റങ്ങള്‍
ഒക്ടോബര്‍ 31 - 59,640 രൂപ
നവംബര്‍ 30 - 57,200 രൂപ
ഡിസംബര്‍ 31 - 56,880 രൂപ
ജനുവരി 31 - 61,840 രൂപ
ഫെബ്രുവരി 1 - 61,960 രൂപ
ഫെബ്രുവരി 2 - 61,960 രൂപ
ഫെബ്രുവരി 3 - 61,640 രൂപ
ഫെബ്രുവരി 4 - 62,480 രൂപ
ഫെബ്രുവരി 5 - 63,240 രൂപ
ഫെബ്രുവരി 6 - 63,440 രൂപ
ഫെബ്രുവരി 7 - 63,440 രൂപ
ഫെബ്രുവരി 8 - 63,560 രൂപ
ഫെബ്രുവരി 9 - 63,560 രൂപ
ഫെബ്രുവരി 10 - 63,840 രൂപ
ഫെബ്രുവരി 11 - 64,480 രൂപ
ഫെബ്രുവരി 11 - 64,080 രൂപ
ഫെബ്രുവരി 12 - 63,520 രൂപ
ഫെബ്രുവരി 13 - 63,840 രൂപ
ഫെബ്രുവരി 14 - 63,920 രൂപ
ഫെബ്രുവരി 15 - 63,120 രൂപ
ഫെബ്രുവരി 16 - 63,120 രൂപ
ഫെബ്രുവരി 17 - 63,520 രൂപ
ഫെബ്രുവരി 18 - 63,760 രൂപ
ഫെബ്രുവരി 19 - 64,280 രൂപ
ഫെബ്രുവരി 20 - 64,560 രൂപ
ഫെബ്രുവരി 21 - 64,200 രൂപ
ഫെബ്രുവരി 22 - 64,360 രൂപ
ഫെബ്രുവരി 23 - 64360 രൂപ
ഫെബ്രുവരി 24 - 64,440 രൂപ
ഫെബ്രുവരി 25 - 64,600 രൂപ
ഫെബ്രുവരി 26 - 64,400 രൂപ
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക. കൂടാതെ ഈ വാർത്ത ഷെയർ ചെയ്യുക.
Gold prices in Kerala have fallen from their historic high. The price of 22-carat gold has decreased by Rs 25 per gram and Rs 200 per sovereign. There has also been a decrease in the price of silver. These changes in gold prices provide relief to consumers.
#GoldPrice #KeralaGold #MarketUpdate #PriceDrop #GoldNews #SilverPrice