സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു
കൊച്ചി: (www.kasargodvartha.com 05.02.2022) സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 20 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,960 രൂപയും ഗ്രാമിന് 4,495 രൂപയുമായി.
ബുധനാഴ്ച പവന് 200 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 ആയി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 25 രൂപ ഉയര്‍ന്ന് 4515ല്‍ എത്തി. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു സ്വര്‍ണവില. ഒരു പവന് 35,920 രൂപയും ഗ്രാമിന് 4,490 രൂപയും.
പുതുവത്സര ദിനത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. പവന് 36320 രൂപയും ഗ്രാമിന് 4545 രൂപയും. അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് ഏവര്‍ക്കും പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണം മാറാനുള്ള പ്രധാന കാരണം.
Keywords: Kochi, News, Kerala, Top-Headlines, Gold, Price, Business, Thursday, New year, Gold price, Gold price fall again on January 06.
< !- START disable copy paste -->