Analysis | ദീപാവലിക്ക് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവ്; മാസാരംഭത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ
● ദീപാവലിക്ക് മുമ്പ് സ്വർണവില ചരിത്ര ഉയരത്തിലെത്തിയിരുന്നു.
● നവംബർ ഒന്നിന് വില 59,080 രൂപായി കുറഞ്ഞു.
● ഒക്ടോബർ മാസം സ്വർണവിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: (KasargodVartha) റെകോർഡുകൾ തകർത്ത് മുന്നേറുകയായിരുന്ന സ്വർണവിലയിൽ ദീപാവലിക്ക് പിന്നാലെ വൻ ഇടിവ്. വെള്ളിയാഴ്ച (01.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7385 രൂപയിലും പവന് 59,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 6085 രൂപയും പവന് 440 രൂപ ഇടിഞ്ഞ് 48,680 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 103 രൂപയാണ് വിപണിവില.
വ്യാഴാഴ്ച (31.10.2024) സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 1120 രൂപയാണ് പവന് വർധിച്ചിരുന്നത്. വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7455 രൂപയിലും പവന് 59,640 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 6140 രൂപയും പവന് 80 രൂപ വർധിച്ച് 49,120 രൂപയുമായിരുന്നു വിപണിവില. അതേസമയം വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയായിരുന്നു നിരക്ക്.
ബുധനാഴ്ച (29.10.2024) കുറിച്ച റെകോർഡാണ് വ്യാഴാഴ്ച തകർന്നത്. ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7440 രൂപയിലും പവന് 59,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 6130 രൂപയും പവന് 440 രൂപ വർധിച്ച് 49,040 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 106 രൂപയായാണ് ഉയർന്നത്.
ചൊവ്വാഴ്ച (29.10.2024) യാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി 59,000 രൂപയിലെത്തിയത്. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7375 രൂപയിലും പവന് 59,000 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 6075 രൂപയും പവന് 400 രൂപ വർധിച്ച് 48,600 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 105 രൂപയായിരുന്നു നിരക്ക്.
തിങ്കളാഴ്ച (28.10.2024) സ്വർണവില അൽപം കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7315 രൂപയിലും പവന് 58,520 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 6025 രൂപയും പവന് 280 രൂപ ഇടിഞ്ഞ് 48,200 രൂപയുമായിരുന്നു വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയിലാണ് വിപണനം നടന്നത്.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ മാസം കേരളത്തിൽ സ്വർണത്തിന്റെ വിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 12 ദിവസങ്ങളിലെ സ്വർണവിലയിൽ ഗണ്യമായ വ്യതിയാനങ്ങൾ കാണപ്പെടുന്നു. ഒക്ടോബർ 21 ന് 58,400 രൂപയായിരുന്ന സ്വർണവില ഒക്ടോബർ 31 ന് 59,640 രൂപയിലെത്തി. ഇത് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
എന്നാൽ, നവംബർ ഒന്നിന് വില 59,080 രൂപായി കുറഞ്ഞു. ഈ വ്യതിയാനങ്ങൾ പ്രധാനമായും ലോകരാഷ്ട്രങ്ങളിലെ അനിശ്ചിതത്വവും ആഗോള സമ്പദ്‌വ്യവസ്ഥയിലെ അസ്ഥിരതകളും കാരണമാണ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോലുള്ള രാഷ്ട്രീയ സംഭവങ്ങൾ സ്വർണത്തിന്റെ ആവശ്യം വർധിപ്പിക്കുകയും അതുവഴി വിലയിൽ വർധനവിന് കാരണമാവുകയും ചെയ്യുന്നു.
ഒക്ടോബർ 21 - 58,400 രൂപ
ഒക്ടോബർ 22 - 58,400 രൂപ
ഒക്ടോബർ 23 - 58,720 രൂപ
ഒക്ടോബർ 24 - 58,280 രൂപ
ഒക്ടോബർ 25 - 58,360 രൂപ
ഒക്ടോബർ 26 - 58,880 രൂപ
ഒക്ടോബർ 27 - 58,880 രൂപ
ഒക്ടോബർ 28 - 58,520 രൂപ
ഒക്ടോബർ 29 - 59,000 രൂപ
ഒക്ടോബർ 30 - 59,520 രൂപ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080 രൂപ
#goldprice #kerala #india #diwali #investment #economy #jewelry