city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Market | റെകോർഡ് നിരക്കിൽ നിന്ന് സ്വർണവില താഴേക്ക്; പവന് 360 രൂപ കുറഞ്ഞ് ചരിത്രത്തിലെ മൂന്നാമത്തെ വലിയ വിലയിലെത്തി

Gold Price Drops Sharply in Kerala
Representational Image Generated by Meta AI

● കഴിഞ്ഞ ദിവസങ്ങളിൽ സ്വർണം റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു
● വെള്ളി വിലയിൽ മാറ്റമില്ല.
● രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അസ്ഥിരതയാണ് വിലയെ സ്വാധീനിക്കുന്നത് 

കൊച്ചി: (KasargodVartha) റെകോർഡ് നിരക്കിൽ നിന്ന് സ്വർണവില താഴേക്ക്. തിങ്കളാഴ്ച (28.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.  22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7315 രൂപയിലും പവന് 58,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ നിരക്കാണിത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 6025 രൂപയും പവന് 280 രൂപ ഇടിഞ്ഞ് 48,200 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയാണ് വിപണിവില.

Gold Price Drops Sharply in Kerala

ശനിയാഴ്ച (26.10.2024) യാണ് സ്വർണവില റെകോർഡ് കുറിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കൂടിയാണ് ഗ്രാമിന് 7360 രൂപയും പവന് 58,880 രൂപയുമെന്ന ചരിത്രം കുറിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 6060 രൂപയും പവന് 360 രൂപ കൂടി 48,480 രൂപയുമായിരുന്നു നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമുണ്ടായില്ല.

വെള്ളിയാഴ്ചയും (25.10.2024) സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 7295 രൂപയിലും പവന് 80 രൂപ കൂടി 58,360 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപ കൂടി 6015 രൂപയും പവന് 40 രൂപ കൂടി 48,120 രൂപയുമായിരുന്നു വിപണിവില. എന്നാൽ വെള്ളിയാഴ്ച വെള്ളിനിരക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 105 രൂപയില്‍നിന്ന് ഒരു  രൂപ കുറഞ്ഞ് 104 രൂപയായാണ് താഴ്ന്നത്. 

വ്യാഴാഴ്ച (24.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 7285 രൂപയും പവന് 440 രൂപ കുറഞ്ഞ് 58280 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 6010 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 48,080 രൂപയിലുമാണ് വിപണനം നടന്നത്. വ്യാഴാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 107 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 105 രൂപയായിരുന്നു നിരക്ക്.

ബുധനാഴ്ച (23.10.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7340 രൂപയിലും പവന് 58,720 രൂപയിലുമെത്തിയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 6055 രൂപയും പവന് 240 രൂപ വർധിച്ച് 48,440 രൂപയുമായിരുന്നു നിരക്ക്. ബുധനാഴ്ച വെള്ളി വിലയും വർധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 107 രൂപയായാണ് ഉയർന്നത്.

സ്വർണവിലയിലെ മാറ്റങ്ങൾ:

കഴിഞ്ഞ 28 ദിവസങ്ങളിൽ സ്വർണവിലയിൽ കാര്യമായ ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ ആദ്യം 56,400 രൂപയായിരുന്ന സ്വർണത്തിന്റെ വില ഒക്ടോബർ അവസാനത്തോടെ 58,520 രൂപയിലെത്തി. ഇത് ഏകദേശം 3.75 ശതമാനത്തിന്റെ വർധനവാണ്. ഈ കാലയളവിൽ സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഒക്ടോബർ 26 ന് രേഖപ്പെടുത്തിയ 58,880 രൂപ. 

ഈ വർധനവിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അസ്ഥിരത, ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം, കേന്ദ്ര ബാങ്കുകളുടെ നയങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കാണുന്നതിന് കാരണമായിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഇസ്രാഈൽ-ഇറാൻ സംഘർഷം തുടങ്ങിയ രാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തിന്റെ വിലയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 

രാജ്യാന്തര തലത്തിലെ ഈ അനിശ്ചിതത്വം നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുകയും വില വർധനവിന് കാരണമാവുകയും ചെയ്തു. കൂടാതെ, ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യഭീതിയും സ്വർണത്തിന്റെ ആവശ്യകത വർധിപ്പിച്ചു. കേന്ദ്ര ബാങ്കുകളുടെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങളും സ്വർണത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.

ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
ഒക്ടോബർ 6 - 56,960 രൂപ
ഒക്ടോബർ 7 - 56,800 രൂപ
ഒക്ടോബർ 8 - 56,800 രൂപ
ഒക്ടോബർ 9 - 56,240 രൂപ
ഒക്ടോബർ 10 - 56,200 രൂപ

ഒക്ടോബർ 11 - 56,760 രൂപ
ഒക്ടോബർ 12 - 56,960 രൂപ
ഒക്ടോബർ 13 - 56,960 രൂപ
ഒക്ടോബർ 14 - 56,960 രൂപ
ഒക്ടോബർ 15 - 56,760 രൂപ
ഒക്ടോബർ 16 - 57,120 രൂപ
ഒക്ടോബർ 17 - 57,280 രൂപ
ഒക്ടോബർ 18 - 57,920 രൂപ 
ഒക്ടോബർ 19 - 58,240 രൂപ
ഒക്ടോബർ 20 - 58,240 രൂപ

ഒക്ടോബർ 21 - 58,400 രൂപ
ഒക്ടോബർ 22 - 58,400 രൂപ
ഒക്ടോബർ 23 - 58,720 രൂപ
ഒക്ടോബർ 24 - 58,280 രൂപ
ഒക്ടോബർ 25 - 58,360 രൂപ
ഒക്ടോബർ 26 - 58,880  രൂപ
ഒക്ടോബർ 27 - 58,880  രൂപ
ഒക്ടോബർ 28 - 58,520 രൂപ

#goldprice #kochi #goldratedrop #investment #finance #kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia