city-gold-ad-for-blogger

Price | സ്വർണവില വീണ്ടും താഴ്ന്നു; 2 ദിവസത്തിനിടെ പവന് 240 രൂപയുടെ ഇടിവ്

Gold Price Falls in Kerala
Representational Image Generated by Meta AI

● വെള്ളി വിലയും കുറഞ്ഞു.
● കഴിഞ്ഞ 18 ദിവസങ്ങളിൽ സ്വർണവിലയിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

കൊച്ചി: (KasargodVartha) തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ബുധനാഴ്ച (18.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6850 രൂപയിലും പവന് 54,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5680 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 45,440 രൂപയുമാണ് വിപണിവില. വെള്ളിവിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ ഇടിഞ്ഞ് 95  രൂപയായാണ് താഴ്ന്നത്.

 Gold Price Falls in Kerala

രണ്ട് ദിവസത്തിനിടെ സ്വർണം പവന് 240 രൂപയുടെ ഇടിവാണ് ഉണ്ടായത്. ചൊവ്വാഴ്ചയും (17.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6865 രൂപയിലും പവന് 54,920 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ്  5690 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 45,520 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ചൊവ്വാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വിപണനം നടന്നത്.

അതേസമയം തിങ്കളാഴ്ച (16.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 6880 രൂപയിലും പവന് 120 രൂപ കൂടി 55040 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5700 രൂപയും പവന് 80 രൂപ കൂടി 45,600 രൂപയുമായിരുന്നു വിപണിവില. തിങ്കളാഴ്ച വെള്ളിനിരക്കും കുതിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് ഒരു രൂപ വര്‍ധിച്ച് 96 രൂപയായാണ് ഉയർന്നത്.

ശനിയാഴ്ച (14.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 6865 രൂപയും പവന് 320 രൂപ വർധിച്ച് 54920 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 5690 രൂപയിലും പവന് 280 രൂപ കൂടി 45,520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയില്‍നിന്ന് മൂന്ന് രൂപ വര്‍ധിച്ച് 93 രൂപയായി ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില (പവൻ നിരക്ക്):

കഴിഞ്ഞ 18 ദിവസങ്ങളിൽ സ്വർണവിലയിൽ ഗണ്യമായ ഉയർച്ചയും താഴ്ചയും സംഭവിച്ചിട്ടുണ്ട്. ആഗസ്റ്റ് 31-ന് 53,560 രൂപയായിരുന്ന ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില സെപ്റ്റംബർ 16-ന് 55,040 രൂപയിലെത്തി ഉയർന്നു. എന്നാൽ തുടർന്ന് വില കുറയാൻ തുടങ്ങി.

* ഓഗസ്റ്റ് 31 -  53,560 രൂപ
* സെപ്റ്റംബർ 1 - 53,560 രൂപ
* സെപ്റ്റംബർ 2 - 53,360 രൂപ
* സെപ്റ്റംബർ 3 - 53,360 രൂപ
* സെപ്റ്റംബർ 4 - 53,360 രൂപ
* സെപ്റ്റംബർ 5 - 53,360 രൂപ
* സെപ്റ്റംബർ 6 - 53,760 രൂപ
* സെപ്റ്റംബർ 7 - 53,440 രൂപ
* സെപ്റ്റംബർ 8 - 53,440 രൂപ
* സെപ്റ്റംബർ 9 - 53,440 രൂപ
* സെപ്റ്റംബർ 10 - 53,440 രൂപ
* സെപ്റ്റംബർ 11 - 53,720  രൂപ
* സെപ്റ്റംബർ 12 - 53,640 രൂപ
* സെപ്റ്റംബർ 13 - 54,600 രൂപ
* സെപ്റ്റംബർ 14 - 54,920  രൂപ
* സെപ്റ്റംബർ 15 - 54,920  രൂപ
* സെപ്റ്റംബർ 16 - 55,040  രൂപ
* സെപ്റ്റംബർ 17 - 54,920  രൂപ
* സെപ്റ്റംബർ 18 - 54,800 രൂപ

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Main Desk
Main Desk

5552 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia