city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Price | വൻ കുതിപ്പിന് പിന്നാലെ സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

Gold Price Drops in Kerala
Representational Image Generated by Meta AI

22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറവ്

18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവ്

വെള്ളി വിലയിലും ചെറിയ ഇടിവ്

കൊച്ചി: (KasargodVartha) വൻ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ശനിയാഴ്ച (07.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6680 രൂപയിലും പവന് 53440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5540 രൂപയും പവന് 240 രൂപ ഇടിഞ്ഞ് 44320 രൂപയുമാണ് നിരക്ക്. വെള്ളി നിരക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 89 രൂപയാണ് വിപണിവില.

gold price drops in kerala

വെള്ളിയാഴ്ച (06.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 6720 രൂപയിലും പവന് 400 രൂപ കൂടി 53,760 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 5570 രൂപയും പവന് 320 രൂപ കൂടി 44560 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി വിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 91 രൂപയായാണ് ഉയർന്നത്. 

വ്യാഴാഴ്ച (05.09.2024) മാറ്റമില്ലാതെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6670 രൂപയിലും പവന് 53360 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5530 രൂപയും പവന് 44240 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളി നിരക്കിൽ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 89 രൂപയിലാണ് വിപണനം നടന്നത്. 

സ്വർണവിലയിലെ മാറ്റങ്ങൾ (പവൻ നിരക്ക്):

* ഓഗസ്റ്റ് 31 -  53,560 രൂപ
* സെപ്റ്റംബർ 1 - 53,560 രൂപ
* സെപ്റ്റംബർ 2 - 53,360 രൂപ
* സെപ്റ്റംബർ 3 - 53,360 രൂപ
* സെപ്റ്റംബർ 4 - 53,360 രൂപ
* സെപ്റ്റംബർ 5 - 53,360 രൂപ
* സെപ്റ്റംബർ 6 - 53,760 രൂപ
* സെപ്റ്റംബർ 7 - 53,440 രൂപ

 

#goldprice #Kerala #investment #finance #goldrate #silver

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia