Price Drop | സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 80 രൂപ കുറഞ്ഞു; വെള്ളിക്ക് മാറ്റമില്ല
● ഈ മാസം സ്വർണവിലയിൽ നിരന്തരമായ ചാഞ്ചാട്ടം അനുഭവപ്പെടുന്നു.
● വെള്ളിയാഴ്ച സ്വർണത്തിന്റെ വില കൂടിയിരുന്നു
● 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില ഇപ്പോൾ 7275 രൂപയാണ്.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ശനിയാഴ്ച (09.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവൻ 80 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7275 രൂപയിലും പവന് 58,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ ഇടിഞ്ഞ് 5995 രൂപയും പവന് 40 രൂപ കുറഞ്ഞ് 47,960 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളിനിരക്കിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയാണ് വിപണിവില.
നവംബർ മാസം സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. വെള്ളിയാഴ്ച (08.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 7285 രൂപയിലും പവന് 680 രൂപ കൂടി 58280 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 6000 രൂപയും പവന് 560 രൂപ കൂടി 48,000 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വെള്ളിനിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍നിന്ന് ഒരു രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.
വ്യാഴാഴ്ച (07.11.2024) സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കുകളില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 7200 രൂപയിലും പവന് 1320 രൂപ കുറഞ്ഞ് 57600 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 5930 രൂപയും പവന് 1120 രൂപ കുറഞ്ഞ് 47440 രൂപയുമായിരുന്നു വിപണിവില. വ്യാഴാഴ്ചയും വെള്ളിനിരക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 102 രൂപയില്‍നിന്ന് മൂന്ന് രൂപ കുറഞ്ഞ് 99 രൂപയിലാണ് വിപണനം നടന്നത്.
ബുധനാഴ്ച (06.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് 7365 രൂപയിലും പവന് 58,920 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 6070 രൂപയും പവന് 40 രൂപ വർധിച്ച് 48,560 രൂപയുമായിരുന്നു വിപണിവില. എന്നാൽ ബുധനാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 102 രൂപയായിരുന്നു നിരക്ക്.
ചൊവ്വാഴ്ച (05.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് 7355 രൂപയിലും പവന് 58,840 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6065 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 48,520 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 102 രൂപയായാണ് താഴ്ന്നത്.
തിങ്കളാഴ്ച (04.11.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7370 രൂപയിലും പവന് 58,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6075 രൂപയും പവന് 48,600 രൂപയുമായിരുന്നു വിപണിവില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 103 രൂപയായിരുന്നു വിപണിവില.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080 രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ
നവംബർ 6 - 58,920 രൂപ
നവംബർ 7 - 57,600 രൂപ
നവംബർ 8 - 58,280 രൂപ
നവംബർ 9 - 58,200 രൂപ
#goldprice #silverprice #kerala #economy #business #finance #investment