city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | സ്വർണവിലയിൽ ഇടിവ്, പവന് 120 രൂപ കുറഞ്ഞു; സെപ്റ്റംബറിൽ മൊത്തത്തിൽ കണ്ടത് പൊന്നിന്റെ കുതിച്ചുചാട്ടം

Gold price fluctuation
Representational Image Generated by Meta AI

● തിങ്കളാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞു.
● സ്വർണം പവന് മാസാരംഭത്തിൽ 53,560 രൂപ
● മാസാവസാനം 56,640 രൂപയിലെത്തി

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. തിങ്കളാഴ്ച (30.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7080 രൂപയും പവന് 56,640 രൂപയുമാണ് വിപണിവില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5860 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 46,880 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളിക്ക് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയാണ് വില.

Gold Price

ശനിയാഴ്ച (28.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7095 രൂപയിലും പവന് 56,760 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാൽ 18 കാരറ്റ് സ്വര്‍ണത്തിന് മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 5870 രൂപയിലും പവന് 46,960 രൂപയിലുമാണ് വിപണനം നടന്നത്. ശനിയാഴ്ച വെള്ളിക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 98 രൂപയായാണ് താഴ്ന്നത്.

വെള്ളിയാഴ്ച (27.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 7100 രൂപയിലും പവന് 320 രൂപ കൂടി 56,800 രൂപയിലുമാണ് വ്യാപാരം നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 5870 രൂപയും പവന് 240 രൂപ കൂടി 46,960 രൂപയുമായിരുന്നു നിരക്ക്.  എന്നാൽ വെള്ളിയാഴ്ച വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വിപണനം നടന്നത്.

വ്യാഴാഴ്ച (26.09.2024) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7060 രൂപയും പവന് 56,480 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5840 രൂപയും പവന് 46,720 രൂപയുമായിരുന്നു വില. എന്നാൽ വ്യാഴാഴ്ച വെള്ളിക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.

ബുധനാഴ്ച (25.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന്  480 രൂപയുമാണ് വർധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കൂടിയിരുന്നു. ബുധനാഴ്ച വെള്ളിവിലയും വർധിക്കുകയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 98 രൂപയിലാണ് വിപണനം നടന്നത്.

ചൊവ്വാഴ്ച (24.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7000 രൂപയിലും പവന് 56,000 രൂപയിലുമാണ് വ്യാപാരം നടന്നത്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5795 രൂപയും പവന് 80 രൂപ വർധിച്ച് 46,360 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളിവിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയായിരുന്നു നിരക്ക്.

പൊന്നിന്റെ കുതിച്ചുചാട്ടം

സെപ്റ്റംബർ മാസം സ്വർണ നിരക്കിൽ കാര്യമായ ഉയർച്ച കണ്ടു. മാസം തുടങ്ങിയത് 53,560 രൂപയിലാണെങ്കിൽ അവസാനം 56,640 രൂപയിലെത്തി. മാസത്തിന്റെ തുടക്കത്തിൽ നിരക്ക് താരതമ്യേന സ്ഥിരമായിരുന്നുവെങ്കിൽ, മധ്യത്തിലേക്ക് കടക്കുമ്പോൾ കാര്യമായ ഉയർച്ചയാണ് ഉണ്ടായത്. തുടർന്ന്, മാസാവസാനത്തോടടുത്ത് നിരക്ക് അല്പം കുറഞ്ഞെങ്കിലും, മൊത്തത്തിൽ സെപ്റ്റംബർ മാസത്തിൽ കുതിച്ചുചാട്ടമാണ് കണ്ടത്.

ഓണ സമയത്ത് ആഭരണ ആവശ്യം വർധിച്ചതും പശ്ചിമേഷ്യയിലെ ഏറ്റുമുട്ടലുകൾ കാരണം ഉണ്ടായ രാജ്യാന്തര തലത്തിലെ അസ്ഥിരതയും സെപ്റ്റംബർ മാസത്തെ സ്വർണ വിലയിലെ കുതിപ്പിന് പ്രധാന കാരണങ്ങളായി. യുദ്ധഭീതി വർദ്ധിച്ചതോടെ നിക്ഷേപകർ സുരക്ഷിതമായ നിക്ഷേപമായി സ്വർണത്തെ കണ്ടെത്തുകയും ഇത് വിപണിയിൽ ആവശ്യം വർദ്ധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി, മെയ് മാസം സ്ഥാപിച്ച റെകോർഡ് തകർത്ത് സെപ്റ്റംബറിൽ സ്വർണ വില പുതിയ ഉയരങ്ങളിലെത്തി.

* ഓഗസ്റ്റ് 31 -  53,560 രൂപ
* സെപ്റ്റംബർ 1 - 53,560 രൂപ
* സെപ്റ്റംബർ 2 - 53,360 രൂപ
* സെപ്റ്റംബർ 3 - 53,360 രൂപ
* സെപ്റ്റംബർ 4 - 53,360 രൂപ
* സെപ്റ്റംബർ 5 - 53,360 രൂപ
* സെപ്റ്റംബർ 6 - 53,760 രൂപ
* സെപ്റ്റംബർ 7 - 53,440 രൂപ
* സെപ്റ്റംബർ 8 - 53,440 രൂപ
* സെപ്റ്റംബർ 9 - 53,440 രൂപ
* സെപ്റ്റംബർ 10 - 53,440 രൂപ

* സെപ്റ്റംബർ 11 - 53,720  രൂപ
* സെപ്റ്റംബർ 12 - 53,640 രൂപ
* സെപ്റ്റംബർ 13 - 54,600 രൂപ
* സെപ്റ്റംബർ 14 - 54,920  രൂപ
* സെപ്റ്റംബർ 15 - 54,920  രൂപ
* സെപ്റ്റംബർ 16 - 55,040  രൂപ
* സെപ്റ്റംബർ 17 - 54,920  രൂപ
* സെപ്റ്റംബർ 18 - 54,800 രൂപ
* സെപ്റ്റംബർ 19 - 54,600 രൂപ
* സെപ്റ്റംബർ 20 - 55,080 രൂപ

* സെപ്റ്റംബർ 21 - 55,680  രൂപ
* സെപ്റ്റംബർ 22 - 55,680  രൂപ
* സെപ്റ്റംബർ 23 - 55,840  രൂപ
* സെപ്റ്റംബർ 24 - 56,000  രൂപ
* സെപ്റ്റംബർ 25 - 56,480 രൂപ
* സെപ്റ്റംബർ 26 - 56,480 രൂപ
* സെപ്റ്റംബർ 27 - 56,800 രൂപ
* സെപ്റ്റംബർ 28 - 56,760 രൂപ
* സെപ്റ്റംബർ 29 - 56,760 രൂപ
* സെപ്റ്റംബർ 30 - 56,640 രൂപ

#goldprice, #kerala, #goldrate, #sovereign, #economy, #business, #investment

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia