city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Price Drop | ഇടിവ് തുടർന്ന് സ്വർണവില; 3 ദിവസത്തിനിടെ പവന് 520 രൂപയുടെ കുറവ്

Gold Price Drops Dramatically in Kerala; Pavan Loses Rs 520 in 3 Days
Representational Image Generated by Meta AI

● തിങ്കളാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞു 
● പവന് 57,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്
● വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച (11.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7220 രൂപയിലും പവന് 57,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ ഇടിഞ്ഞ്  5950 രൂപയും പവന് 360 രൂപ കുറഞ്ഞ് 47,600 രൂപയുമാണ് വിപണിവില. വെള്ളി നിരക്കിലും കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 99 രൂപയായാണ് താഴ്ന്നത്.

Gold Price Drops Dramatically in Kerala; Pavan Loses Rs 520 in 3 Days

മൂന്ന് ദിവസത്തിനിടെ സ്വർണം പവന് 520 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച (09.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7275 രൂപയിലും പവന് 58,200 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ ഇടിഞ്ഞ് 5995 രൂപയും പവന് 40 രൂപ കുറഞ്ഞ് 47,960 രൂപയുമായിരുന്നു നിരക്ക്. അതേസമയം ശനിയാഴ്ച വെള്ളിനിരക്കിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയായിരുന്നു വിപണിവില.

അതേസമയം, വെള്ളിയാഴ്ച (08.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 7285 രൂപയിലും പവന് 680 രൂപ കൂടി 58280 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 6000 രൂപയും പവന് 560 രൂപ കൂടി 48,000 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച  വെള്ളിനിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍നിന്ന് ഒരു രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.

വ്യാഴാഴ്ച (07.11.2024) സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കുകളില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 7200 രൂപയിലും പവന് 1320 രൂപ കുറഞ്ഞ് 57600 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 5930 രൂപയും പവന് 1120 രൂപ കുറഞ്ഞ് 47440 രൂപയുമായിരുന്നു വിപണിവില. വ്യാഴാഴ്ചയും വെള്ളിനിരക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 102 രൂപയില്‍നിന്ന് മൂന്ന് രൂപ കുറഞ്ഞ് 99 രൂപയിലാണ് വിപണനം നടന്നത്.

ബുധനാഴ്ച (06.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു.  22 കാരറ്റ് സ്വര്‍ണത്തിന് 7365 രൂപയിലും പവന് 58,920 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 6070 രൂപയും പവന് 40 രൂപ വർധിച്ച് 48,560 രൂപയുമായിരുന്നു വിപണിവില. എന്നാൽ ബുധനാഴ്ച വെള്ളിവിലയിൽ  മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 102 രൂപയായിരുന്നു  നിരക്ക്.

സ്വർണവിലയിലെ മാറ്റങ്ങൾ

ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080  രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ
നവംബർ 6 - 58,920 രൂപ
നവംബർ 7 - 57,600 രൂപ
നവംബർ 8 - 58,280 രൂപ
നവംബർ 9 - 58,200 രൂപ
നവംബർ 10 - 58,200 രൂപ
നവംബർ 11 - 57,760 രൂപ

#goldprice #kerala #goldrate #investment #economy #business #finance #jewelry #goldnews #keralanews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia