മണിക്കൂറുകള്‍ക്കിടെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് 720 രൂപ കുറഞ്ഞ് 95000 ത്തില്‍നിന്ന് താഴേക്ക്
● 22 കാരറ്റ് സ്വർണം ഗ്രാമിന് 11,865 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● 18, 14, 9 കാരറ്റുകള്‍ക്കും വിലയില്‍ ഇടിവ് രേഖപ്പെടുത്തി.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നതിനിടെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി ഇരട്ട ഇടിവ്.
ചൊവ്വാഴ്ച (09.12.2025) രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണയാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. ഈ രണ്ട് തവണത്തെ കുറവുകൾ ചേരുമ്പോൾ 22 കാരറ്റ് സ്വർണത്തിന് ഒരു പവന് ആകെ 720 രൂപയുടെ കുറവാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്.
രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയും പവന് 240 രൂപ കുറഞ്ഞ് 95,400 രൂപയിലുമായിരുന്നു വ്യാപാരം ആരംഭിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വലിയ വിലയിടിവ് രേഖപ്പെടുത്തുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം 480 രൂപ കുറവ്
ഉച്ചയ്ക്ക് ശേഷമുള്ള വില കുറവിന് ശേഷം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 11,865 രൂപയും പവന് 480 രൂപ കുറഞ്ഞ് 94,920 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. ഒരു ദിവസം കൊണ്ട് ഉണ്ടായ ഈ 720 രൂപയുടെ കുറവ് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
താഴ്ന്ന കാരറ്റിനും വില താഴ്ന്നു
22 കാരറ്റിനൊപ്പം 18 കാരറ്റ് സ്വർണത്തിനും വില താഴ്ന്നു. രാവിലെ ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,865 രൂപയും പവന് 200 രൂപ കുറഞ്ഞ് 78,920 രൂപയിലുമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,815 രൂപയും പവന് 400 രൂപ കുറഞ്ഞ് 78,520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. അതേസമയം, കെ സുരേന്ദ്രൻ വിഭാഗത്തിന് രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,805 രൂപയും പവന് 200 രൂപ കുറഞ്ഞ് 78,440 രൂപയിലായിരുന്നു. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,760 രൂപയും പവന് 360 രൂപ കുറഞ്ഞ് 78,080 രൂപയിലുമായി.
14 ഉം 9 കാരറ്റും ഇടിഞ്ഞു
താഴ്ന്ന കാരറ്റേജ് സ്വർണത്തിലും വലിയ കുറവ് രേഖപ്പെടുത്തി. കെ സുരേന്ദ്രൻ വിഭാഗത്തിന് 14 കാരറ്റിന് രാവിലെ ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,640 രൂപയും പവന് 160 രൂപ കുറഞ്ഞ് 61,120 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,600 രൂപയും പവന് 320 രൂപ കുറഞ്ഞ് 60,800 രൂപയുമാണ്. ഒൻപത് കാരറ്റിന് രാവിലെ ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,930 രൂപയും പവന് 80 രൂപ കുറഞ്ഞ് 39,440 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,905 രൂപയും പവന് 200 രൂപ കുറഞ്ഞ് 39,240 രൂപയുമാണ്.
അതിനിടെ, ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 192 രൂപയും മറുവിഭാഗത്തിന് 190 രൂപയുമാണ് നിരക്ക്.
സ്വർണത്തിന്‍റെ ഈ പ്രധാന വില മാറ്റം നിങ്ങളുടെ സുഹൃത്തുക്കളെ അറിയിക്കാൻ വാര്‍ത്ത ഷെയർ ചെയ്യുക.
Article Summary: Gold price drops by Rs 720 per sovereign in two cuts today.
#KeralaGoldPrice #GoldRateDrop #GoldPriceToday #22Carat #GoldVolatality #GoldNews






