Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് മൂന്ന് ദിവസത്തിനിടെ 920 രൂപ കുറഞ്ഞു

● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 52400 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കിലും ഇടിവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ പവന് 920 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച (28.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7960 രൂപയിലും പവന് 400 രൂപ കുറഞ്ഞ് 63680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 6550 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 52400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി നിരക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 105 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 104 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച (27.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8010 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 64080 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 6590 രൂപയിലും പവന് 240 രൂപ കുറഞ്ഞ് 52720 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 105 രൂപയിലാണ് വ്യാപാരം നടന്നത്.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ.
Gold prices in Kerala have decreased, with a significant drop of ₹400 per sovereign. This marks the third consecutive day of price reductions, providing relief to consumers. Silver prices have also seen a slight decrease.
#GoldPrice, #KeralaMarket, #ConsumerRelief, #GoldRate, #SilverPrice, #Market