Gold market | ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴേക്കെത്തി സ്വർണവില; പവന് കുറഞ്ഞത് 320 രൂപ

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞു.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും ഇടിഞ്ഞു.
● വെള്ളിയുടെ വില ഗ്രാമിന് മൂന്ന് രൂപ കൂടി 104 രൂപയിൽ എത്തി.
കൊച്ചി: (KasargodVartha) കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ തിങ്കളാഴ്ച (03.02.2025) സ്വർണവിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7705 രൂപയാണ്, ഒരു പവൻ സ്വർണത്തിന് 61640 രൂപയും.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6365 രൂപയും, ഒരു പവൻ സ്വർണത്തിന്റെ വില 50920 രൂപയുമാണ്.
സ്വർണവിലയിൽ കുറവുണ്ടായെങ്കിലും വെള്ളിയുടെ വിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില മൂന്ന് രൂപ കൂടി 104 രൂപയിൽ എത്തിയിട്ടുണ്ട്. സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് പല കാരണങ്ങളുണ്ട്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലെ വ്യതിയാനം, രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങൾ, ഉപഭോക്താക്കളുടെ ആവശ്യകത എന്നിങ്ങനെ പല ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നു.
ശനിയാഴ്ച (01.02.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയിരുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7745 രൂപയും പവന് 61960 രൂപയുമായി ഉയർന്നിരുന്നു. സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത് . 18 കാരറ്റ് സ്വർണത്തിനും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 6395 രൂപയിലും പവന് 51160 രൂപയിലുമാണ് വിപണനം നടന്നത്. വെള്ളിയുടെ വിലയിൽ ശനിയാഴ്ച മാറ്റമുണ്ടായിരുന്നില്ല.
വെള്ളിയാഴ്ച (31.01.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7730 രൂപയിലും പവന് 61840 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കൂടി ഗ്രാമിന് 6385 രൂപയിലും പവന് 51080 രൂപയിലുമായിരുന്നു നിരക്ക്. വെള്ളിയുടെ വിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയിൽനിന്ന് 01 രൂപ കൂടി 101 രൂപയായിരുന്നു നിരക്ക്.
വ്യാഴാഴ്ച (30.01.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7610 രൂപയിലും പവന് 60880 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6285 രൂപയിലും പവന് 50280 രൂപയിലുമായിരുന്നു വ്യാപാരം പുരോഗമിച്ചത്. വെള്ളിയുടെ വിലയും കുതിച്ചുയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിൽനിന്ന് 02 രൂപ കൂടി 100 രൂപയായിരുന്നു വിപണിവില.
ബുധനാഴ്ച (29.01.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വർധിച്ചിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7595 രൂപയും പവന് 60760 രൂപയുമായി ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിനും വില കൂടിയിരുന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 6275 രൂപയിലും പവന് 50200 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ബുധനാഴ്ച വെള്ളിയുടെ വിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയായി തുടർന്നു.
അതേസമയം ചൊവ്വാഴ്ച (28.01.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച കുതിച്ചുയരുകയായിരുന്നു. തിങ്കളാഴ്ചയും സ്വർണവിലയിൽ കുറവുണ്ടായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ചയും (ജനുവരി 25) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7555 രൂപയും, പവന് 60,440 രൂപയുമായിരുന്നു വില.
കേരളത്തിലെ സ്വർണത്തിന്റെ റെക്കോർഡ് വിലകൾ
1. 2025 ഫെബ്രുവരി 1, 2: ഒരു പവൻ 61,960 രൂപ, ഒരു ഗ്രാം 7745 രൂപ
2. ജനുവരി 31: ഒരു പവൻ - 61,840 രൂപ, ഒരു ഗ്രാം - 7730 രൂപ
3. ഫെബ്രുവരി 3: ഒരു പവൻ 61,640 രൂപ, ഒരു ഗ്രാം 7705 രൂപ
3. ജനുവരി 30: ഒരു പവൻ - 60,880 രൂപ, ഒരു ഗ്രാം - 7610 രൂപ
4. ജനുവരി 29: ഒരു പവൻ - 60,760 രൂപ, ഒരു ഗ്രാം - 7595 രൂപ
5. ജനുവരി 24, 25, 26: ഒരു പവൻ - 60,440 രൂപ, ഒരു ഗ്രാം - 7555 രൂപ
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 - 57,200 രൂപ
ഡിസംബർ 31 - 56,880 രൂപ
ജനുവരി 1 - 57,200 രൂപ
ജനുവരി 2 - 57,440 രൂപ
ജനുവരി 3 - 58,080 രൂപ
ജനുവരി 4 - 57,720 രൂപ
ജനുവരി 5 - 57,720 രൂപ
ജനുവരി 6 - 57,720 രൂപ
ജനുവരി 7 - 57,720 രൂപ
ജനുവരി 8 - 57,800 രൂപ
ജനുവരി 9 - 58,080 രൂപ
ജനുവരി 10 - 58,280 രൂപ
ജനുവരി 11 - 58,520 രൂപ
ജനുവരി 12 - 58,520 രൂപ
ജനുവരി 13 - 58,720 രൂപ
ജനുവരി 14 - 58,640 രൂപ
ജനുവരി 15 - 58,720 രൂപ
ജനുവരി 16 - 59,120 രൂപ
ജനുവരി 17 - 59,600 രൂപ
ജനുവരി 18 - 59,480 രൂപ
ജനുവരി 19 - 59,480 രൂപ
ജനുവരി 20 - 59,600 രൂപ
ജനുവരി 21 - 59,600 രൂപ
ജനുവരി 22 - 60,200 രൂപ
ജനുവരി 23 - 60,200 രൂപ
ജനുവരി 24 - 60,440 രൂപ
ജനുവരി 25 - 60,440 രൂപ
ജനുവരി 26 - 60,440 രൂപ
ജനുവരി 27 - 60,320 രൂപ
ജനുവരി 28 - 60,080 രൂപ
ജനുവരി 29 - 60,760 രൂപ
ജനുവരി 30 - 60,880 രൂപ
ജനുവരി 31 - 61,840 രൂപ
ഫെബ്രുവരി 1 - 61,960 രൂപ
ഫെബ്രുവരി 2 - 61,960 രൂപ
ഫെബ്രുവരി 3 - 61,640 രൂപ
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ. വാർത്ത ഷെയർ ചെയ്യുക
Gold price witnessed a significant drop on Monday (03.02.2025) after a surge in previous days. The price of 22-carat gold decreased by Rs 40 per gram and Rs 320 per sovereign. Silver price, however, increased today.
#GoldPrice #KeralaGold #GoldRate #SilverPrice #MarketUpdate #CommodityMarket