Gold Price | പുതുവർഷത്തിലെ കുതിപ്പിന് ഇടവേള; 3 ദിവസത്തെ വർധനയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്
![Gold Price Decline After Three-Day Rise](https://www.kasargodvartha.com/static/c1e/client/114096/uploaded/13e6d673245abe2919ad5923a71e61a9.webp?width=823&height=463&resizemode=4)
● 22 കാരറ്റ് സ്വർണത്തിന് പവന് 360 രൂപയുടെ കുറവ്
● 18 കാരറ്റിന് പവന് 280 രൂപയാണ് കുറഞ്ഞത്.
● വെള്ളി വിലയിൽ മാറ്റമില്ല; 95 രൂപയിൽ തുടരുന്നു
കൊച്ചി: (KasargodVartha) പുതുവർഷത്തിൽ സംസ്ഥാനത്ത് തുടർച്ചയായ മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച (04.01.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന്റെ വില 7215 രൂപയും പവന്റെ വില 57720 രൂപയുമായി.
18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 5960 രൂപയിലും പവന് 47680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയിൽ തുടരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ വില
വെള്ളിയാഴ്ച (03.01.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വർധിച്ചത്. ഗ്രാമിന്റെ വില 7260 രൂപയും പവന്റെ വില 58080 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർധനവുണ്ടായി. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. ഗ്രാമിന്റെ വില 5995 രൂപയും പവന്റെ വില 47960 രൂപയുമായിരുന്നു. വെള്ളിയാഴ്ച വെള്ളി വിലയും ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 94 രൂപയിൽ നിന്ന് ഒരു രൂപ വർധിച്ച് 95 രൂപയിൽ എത്തിയിരുന്നു.
വ്യാഴാഴ്ചയും (02.01.2025) സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഗ്രാമിന്റെ വില 7180 രൂപയും പവന്റെ വില 57440 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർധനവുണ്ടായി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഗ്രാമിന്റെ വില 5930 രൂപയും പവന്റെ വില 47440 രൂപയുമായിരുന്നു. വ്യാഴാഴ്ചയും വെള്ളി വിലയിൽ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയിൽ നിന്ന് ഒരു രൂപ വർധിച്ച് 94 രൂപയിൽ എത്തിയിരുന്നു.
ബുധനാഴ്ച (01.01.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വർധിച്ചത്. തൽഫലമായി 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന്റെ വില 7150 രൂപയായി ഉയർന്നു. അതുപോലെ പവൻ്റെ വില 57200 രൂപയിലുമെത്തി.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 - 57,200 രൂപ
ഡിസംബർ 31 - 56,880 രൂപ
ജനുവരി 1 - 57,200 രൂപ
ജനുവരി 2 - 57,440 രൂപ
ജനുവരി 3 - 58,080 രൂപ
ജനുവരി 4 - 57,720 രൂപ
#GoldPrice #KeralaGold #MarketUpdate #BusinessNews #GoldRate #PriceDrop