Market | സ്വർണവിലയിൽ വൻ ഇടിവ്; 2 ദിവസത്തിനിടെ പവന് കുറഞ്ഞത് 1760 രൂപ
● 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്.
● പവന് 56,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 98 രൂപയായി.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്ക് ആഭരണം വാങ്ങാൻ പദ്ധതിയിട്ടവർക്ക് ഇത് വലിയ ആശ്വാസം പകരുന്നതാണ്. ചൊവ്വാഴ്ച (26.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7080 രൂപയിലും പവന് 56,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 5850 രൂപയും പവന് 720 രൂപ ഇടിഞ്ഞ് 46,800 രൂപയുമാണ് നിരക്ക്. വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 98 രൂപയായാണ് താഴ്ന്നത്.
നവംബർ മാസത്തിൽ കഴിഞ്ഞ ശനിയാഴ്ച വരെ സ്വർണവിലയിൽ കുത്തനെ ഉയർച്ചയായിരുന്നു അനുഭവപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് വിലയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ പവന് 1760 രൂപയാണ് ഇടിഞ്ഞത്. തിങ്കളാഴ്ച (25.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7200 രൂപയിലും പവന് 57,600 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 5940 രൂപയും പവന് 640 രൂപ ഇടിഞ്ഞ് 47,520 രൂപയുമായിരുന്നു വിപണിവില. അതേസമയം, വെള്ളിക്ക് മാറ്റമില്ലാതെ തുടർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയായിരുന്നു തിങ്കളാഴ്ചത്തെ നിരക്ക്.
ശനിയാഴ്ച (23.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7300 രൂപയിലും പവന് 58,400 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 6020 രൂപയും പവന് 480 രൂപ കൂടി 48,160 രൂപയുമായിരുന്നു നിരക്ക്. എന്നാൽ വെള്ളിനിരക്കിൽ മാറ്റമുണ്ടായില്ല.
വെള്ളിയാഴ്ച (22.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 7225 രൂപയിലും പവന് 640 രൂപ കൂടി 57800 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 5960 രൂപയിലും പവന് 560 രൂപ കൂടി 47680 രൂപയുമായിരുന്നു വില. അതേസമയം, വെള്ളിയാഴ്ച വെള്ളിനിരക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 98 രൂപയായാണ് താഴ്ന്നത്.
വ്യാഴാഴ്ച (21.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 7145 രൂപയിലും പവന് 240 രൂപ കൂടി 57160 രൂപയുമായിരുന്നു വിപണിവില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 160 രൂപയും ഗ്രാമിന് 5890 രൂപ കൂടി 47120 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വ്യാപാരം നടന്നത്.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080 രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ
നവംബർ 6 - 58,920 രൂപ
നവംബർ 7 - 57,600 രൂപ
നവംബർ 8 - 58,280 രൂപ
നവംബർ 9 - 58,200 രൂപ
നവംബർ 10 - 58,200 രൂപ
നവംബർ 11 - 57,760 രൂപ
നവംബർ 12 - 56,680 രൂപ
നവംബർ 13 - 56,360 രൂപ
നവംബർ 14 - 55,480 രൂപ
നവംബർ 15 - 55,560 രൂപ
നവംബർ 16 - 55,480 രൂപ
നവംബർ 17 - 55,480 രൂപ
നവംബർ 18 - 55,960 രൂപ
നവംബർ 19 - 56,520 രൂപ
നവംബർ 20 - 56,920 രൂപ
നവംബർ 21 - 57,160 രൂപ
നവംബർ 22 - 57,800 രൂപ
നവംബർ 23 - 58,400 രൂപ
നവംബർ 24 - 58,400 രൂപ
നവംബർ 25 - 57,600 രൂപ
നവംബർ 26 - 56,640 രൂപ
#goldprice #kerala #goldrate #pricedrop #jewelry #investment #economy #news #finance