Gold Market | സ്വർണവില വീണ്ടും ഉയർന്നു; 2 ദിവസത്തിനിടെ പവന് കൂടിയത് 640 രൂപ

● 22 കാരറ്റ് സ്വർണത്തിന് പവന് 63,760 രൂപയായി
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6555 രൂപയിലെത്തി
● വെള്ളിവിലയിൽ മാറ്റമില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ചൊവ്വാഴ്ച (18.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7970 രൂപയിലും പവന് 63,760 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധന. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6555 രൂപയും പവന് 52,440 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 107 രൂപയിൽ തുടരുന്നു.
തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തുന്നത്. രണ്ടു ദിവസത്തിനിടെ പവന് 640 രൂപയാണ് വർധിച്ചത്. തിങ്കളാഴ്ച (17.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7940 രൂപയും പവന് 63520 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് തിങ്കളാഴ്ച വർധനയുണ്ടായത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6535 രൂപയും പവന് 52280 രൂപയുമായിരുന്നു. തിങ്കളാഴ്ചയും വെള്ളിയുടെ വിലയിൽ മാറ്റമില്ലായിരുന്നു.
അതേസമയം ശനിയാഴ്‌ച സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമായിരുന്നു കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 7890 രൂപയും പവന് 63120 രൂപയുമായി താഴ്ന്നിരുന്നു. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിരുന്നു. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6495 രൂപയും പവന് 51960 രൂപയുമായിരുന്നു നിരക്ക്.
സ്വര്‍ണവിലയിലെ മാറ്റങ്ങള്‍
ഒക്ടോബര്‍ 31 - 59,640 രൂപ
നവംബര്‍ 30 - 57,200 രൂപ
ഡിസംബര്‍ 31 - 56,880 രൂപ
ജനുവരി 31 - 61,840 രൂപ
ഫെബ്രുവരി 1 - 61,960 രൂപ
ഫെബ്രുവരി 2 - 61,960 രൂപ
ഫെബ്രുവരി 3 - 61,640 രൂപ
ഫെബ്രുവരി 4 - 62,480 രൂപ
ഫെബ്രുവരി 5 - 63,240 രൂപ
ഫെബ്രുവരി 6 - 63,440 രൂപ
ഫെബ്രുവരി 7 - 63,440 രൂപ
ഫെബ്രുവരി 8 - 63,560 രൂപ
ഫെബ്രുവരി 9 - 63,560 രൂപ
ഫെബ്രുവരി 10 - 63,840 രൂപ
ഫെബ്രുവരി 11 - 64,480 രൂപ
ഫെബ്രുവരി 11 - 64,080 രൂപ
ഫെബ്രുവരി 12 - 63,520 രൂപ
ഫെബ്രുവരി 13 - 63,840 രൂപ
ഫെബ്രുവരി 14 - 63,920 രൂപ
ഫെബ്രുവരി 15 - 63,120 രൂപ
ഫെബ്രുവരി 16 - 63,120 രൂപ
ഫെബ്രുവരി 17 - 63,520 രൂപ
ഫെബ്രുവരി 18 - 63,760 രൂപ
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.
Gold prices continue to rise in Kerala, with a total increase of Rs. 640 per sovereign in two days. The price of 22-carat gold has reached Rs. 7970 per gram and Rs. 63,760 per sovereign. The price of 18-carat gold has also increased. Silver prices remain unchanged.
#GoldPrice #Kerala #PriceHike #MarketNews #GoldMarket #Investment