Gold price | സ്വർണവിലയിൽ ഇടിവ് തുടരുന്നു; 2 ദിവസത്തിനിടെ പവന് കുറഞ്ഞത് 520 രൂപ

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8010 രൂപയായി
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6590 രൂപയായി
● വെള്ളി വിലയിൽ മാറ്റമില്ല.
കൊച്ചി: (KasargodVartha) കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (ഫെബ്രുവരി 27) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8010 രൂപയിലും പവന് 64080 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6590 രൂപയിലും പവന് 52720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി നിരക്കിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 105 രൂപയാണ് വില.
ബുധനാഴ്ചയും (ഫെബ്രുവരി 26) സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8050 രൂപയിലും പവന് 64400 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6620 രൂപയും പവന് 52960 രൂപയുമായിരുന്നു നിരക്ക്. ബുധനാഴ്ചയും വെള്ളിയുടെ വിലയിലും കുറവുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് രണ്ട് രൂപ കുറഞ്ഞിരുന്നു.
ചൊവ്വാഴ്ച (2025 ഫെബ്രുവരി 25) സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. അന്ന് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 8075 രൂപയിലും പവന് 64600 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 80 രൂപയുമാണ് ചൊവ്വാഴ്ച കൂടിയത്. വെള്ളിയുടെ വിലയിൽ മാറ്റമില്ലായിരുന്നു.
കേരളത്തിലെ സ്വർണ്ണത്തിൻ്റെ ഉയർന്ന വിലകൾ:
● 2025 ഫെബ്രുവരി 25: പവന് 64,600 രൂപയും ഗ്രാമിന് 8075 രൂപയും
● ഫെബ്രുവരി 20: പവന് 64,560 രൂപയും ഗ്രാമിന് 8070 രൂപയും
● ഫെബ്രുവരി 11 (രാവിലെ) പവന് 64,480 രൂപയും ഗ്രാമിന് 8060 രൂപയും
● ഫെബ്രുവരി 24: പവന് 64,440 രൂപയും ഗ്രാമിന് 8055 രൂപയും
● ഫെബ്രുവരി 26: പവന് 64,400 രൂപയും ഗ്രാമിന് 8050 രൂപയും
സ്വർണവിലയിലെ മാറ്റങ്ങൾ
● ഒക്ടോബർ 31 - 59,640 രൂപ
● നവംബർ 30 - 57,200 രൂപ
● ഡിസംബർ 31 - 56,880 രൂപ
● ജനുവരി 31 - 61,840 രൂപ
● ഫെബ്രുവരി 1 - 61,960 രൂപ
● ഫെബ്രുവരി 2 - 61,960 രൂപ
● ഫെബ്രുവരി 3 - 61,640 രൂപ
● ഫെബ്രുവരി 4 - 62,480 രൂപ
● ഫെബ്രുവരി 5 - 63,240 രൂപ
● ഫെബ്രുവരി 6 - 63,440 രൂപ
● ഫെബ്രുവരി 7 - 63,440 രൂപ
● ഫെബ്രുവരി 8 - 63,560 രൂപ
● ഫെബ്രുവരി 9 - 63,560 രൂപ
● ഫെബ്രുവരി 10 - 63,840 രൂപ
● ഫെബ്രുവരി 11 - 64,480 രൂപ
● ഫെബ്രുവരി 11 - 64,080 രൂപ
● ഫെബ്രുവരി 12 - 63,520 രൂപ
● ഫെബ്രുവരി 13 - 63,840 രൂപ
● ഫെബ്രുവരി 14 - 63,920 രൂപ
● ഫെബ്രുവരി 15 - 63,120 രൂപ
● ഫെബ്രുവരി 16 - 63,120 രൂപ
● ഫെബ്രുവരി 17 - 63,520 രൂപ
● ഫെബ്രുവരി 18 - 63,760 രൂപ
● ഫെബ്രുവരി 19 - 64,280 രൂപ
● ഫെബ്രുവരി 20 - 64,560 രൂപ
● ഫെബ്രുവരി 21 - 64,200 രൂപ
● ഫെബ്രുവരി 22 - 64,360 രൂപ
● ഫെബ്രുവരി 23 - 64,360 രൂപ
● ഫെബ്രുവരി 24 - 64,440 രൂപ
● ഫെബ്രുവരി 25 - 64,600 രൂപ
● ഫെബ്രുവരി 26 - 64,400 രൂപ
● ഫെബ്രുവരി 27 - 64,080 രൂപ
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
Article Summary In English: Gold prices in Kerala have fallen again, with a decrease of Rs 520 per sovereign in two days. The price of 22-carat gold has reached Rs 8010 per gram and Rs 64080 per sovereign. The price of 18-carat gold is Rs 6590 per gram and Rs 52720 per sovereign.
#GoldPrice, #KeralaGold, #GoldRate, #BusinessNews, #Economy, #GoldMarket