Gold Price | പിന്നെയും ചാഞ്ചാടി സ്വർണവില; പവന് 120 രൂപയുടെ ഇടിവ്
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7135 രൂപ, പവന് 57,080 രൂപ
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5890 രൂപ, പവന് 47,120 രൂപ
● വെള്ളി വില ഗ്രാമിന് 97 രൂപയിൽ തുടരുന്നു
കൊച്ചി: (KasargodVartha) കൂടിയും കുറഞ്ഞും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച (18.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7135 രൂപയിലും പവന് 57,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ ഇടിഞ്ഞ് ഗ്രാമിന് 5890 രൂപയും പവന് 80 രൂപ കുറഞ്ഞ് 47,120 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളിക്ക് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയാണ് വിപണിവില.
എന്നാൽ ചൊവ്വാഴ്ച (17.12.2024) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7150 രൂപയിലും ഒരു പവന് 57,200 രൂപയിലുമാണ് വിപണനം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5900 രൂപയും പവന് 40 രൂപ വർധിച്ച് 47,200 രൂപയുമായിരുന്നു വിപണിവില. വെള്ളി നിരക്കിൽ മാറ്റമുണ്ടായില്ല.
തിങ്കളാഴ്ച (16.12.2024) സ്വർണം, വെള്ളി വിലകളിൽ മാറ്റമുണ്ടായിരുന്നില്ല. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7140 രൂപയിലും പവന് 57,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതോടൊപ്പം, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5895 രൂപയും പവന് 47,160 രൂപയുമായിരുന്നു നിരക്ക്.
കഴിഞ്ഞയാഴ്ച രണ്ട് ദിവസത്തിനിടെ സ്വർണം പവന് 1160 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച (14.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും ഇടിഞ്ഞിരുന്നു. ശനിയാഴ്ച വെള്ളി നിരക്കിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്.
വെള്ളിയാഴ്ച (12.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7230 രൂപയിലും പവന് 57,840 രൂപയിലുമാണ് വിപണന നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 5970 രൂപയും പവന് 360 രൂപ കുറഞ്ഞ് 47,760 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി നിരക്കിലും ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 98 രൂപയായാണ് കുറഞ്ഞത്.
വ്യാഴാഴ്ച (12.12.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7285 രൂപയിലും പവന് 58280 രൂപയിലുമാണ് വിപണനം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6015 രൂപയും പവന് 48,120 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 101 രൂപയായിരുന്നു വിപണിവില.
അതേസമയം ബുധനാഴ്ച (11.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7285 രൂപയിലും പവന് 58,280 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വർധിച്ച് ഗ്രാമിന് 6015 രൂപയും പവന് 48120 രൂപയുമായിരുന്നു വിപണിവില. എന്നാൽ ബുധനാഴ്ച വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 101 രൂപയായിരുന്നു വില.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 - 57,200 രൂപ
ഡിസംബർ 01 - 57,200 രൂപ
ഡിസംബർ 02 - 56,720 രൂപ
ഡിസംബർ 03 - 57,040 രൂപ
ഡിസംബർ 04 - 57,040 രൂപ
ഡിസംബർ 05 - 57,120 രൂപ
ഡിസംബർ 06 - 56,920 രൂപ
ഡിസംബർ 07 - 56,920 രൂപ
ഡിസംബർ 08 - 56,920 രൂപ
ഡിസംബർ 09 - 57,040 രൂപ
ഡിസംബർ 10 - 57,640 രൂപ
ഡിസംബർ 11 - 58,280 രൂപ
ഡിസംബർ 12 - 58,280 രൂപ
ഡിസംബർ 13 - 57,840 രൂപ
ഡിസംബർ 14 - 57,120 രൂപ
ഡിസംബർ 15 - 57,120 രൂപ
ഡിസംബർ 16 - 57,120 രൂപ
ഡിസംബർ 17 - 57,200 രൂപ
ഡിസംബർ 18 - 57,080 രൂപ
#GoldPrice #SilverRate #KeralaMarket #GoldTrends #SilverTrends #DailyUpdate