Price | സ്വര്‍ണം, വെള്ളി വിലകളിൽ മാറ്റമില്ല; പവന് 53,560 രൂപയിൽ തുടരുന്നു
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപ
പവന് 53,560 രൂപ
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച (23.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയും പവന് 44,320 രൂപയുമാണ് വിപണിവില. വെള്ളിവിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയാണ് നിരക്ക്.
ശനിയാഴ്ച (23.08.2024) സ്വർണം, വെള്ളി വിലകളിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമായിരുന്നു കൂടിയത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപയാണ് വർധിച്ചത്.
വെള്ളിയാഴ്ച (23.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6660 രൂപയിലും പവന് 53,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 5515 രൂപയും പവന് 44,120 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വെള്ളി നിരക്കിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 91 രൂപയായി താഴ്ന്നിരുന്നു.
വ്യാഴാഴ്ച (22.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6680 രൂപയിലും പവന് 53,440 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5530 രൂപയും പവന് 44240 രൂപയുമായിരുന്നു വിപണിവില. എന്നാൽ വ്യാഴാഴ്ച വെള്ളി നിരക്കില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയിലായിരുന്നു വിപണനം.
#GoldPrices, #SilverPrices, #KeralaMarket, #CommodityPrices, #PriceUpdate, #August2024