city-gold-ad-for-blogger

നഗരങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പെടുത്തണം: ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: (www.kasargodvartha.com 15/12/2015) ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളിലെ പ്രധാന സ്ഥലങ്ങളായ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളില്‍ വൈഫൈ സൗകര്യം നടപ്പിലാക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒട്ടുമിക്ക സേവനങ്ങള്‍ക്കും, അറിവിനുമായി ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്ന ഇക്കാലത്ത് ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാവുന്ന ഏറ്റവും മികച്ച സേവനമായിരിക്കും ഇതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. നിലവില്‍ ചെറുകിട സ്വര്‍ണ വ്യാപാരികള്‍ക്ക് ഏറെ ഗുണകരമായ കോംമ്പൗണ്ടിംങ് സമ്പ്രദായം നിലനിര്‍ത്തണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ദേരാസിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ കരീം സിറ്റിഗോള്‍ഡിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ്, ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി നടേശന്‍, കാസര്‍കോട് യൂണിറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി, ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സക്കീര്‍ ഇക്ബാല്‍ മലപ്പുറം, കുഞ്ഞഹമ്മദ് പാലക്കാട്, രവീന്ദ്രന്‍ പാലക്കാട്, അബ്ദുല്‍ കബീര്‍, ബാബുരാജ്, സൈനുല്‍ ആബിദീന്‍, ജി.വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍ സ്വാഗതവും, റോയ്‌ജോസഫ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി രക്ഷാധികാരി -കെ.വി.കുഞ്ഞിക്കണ്ണന്‍ (ബിന്ദുജ്വല്ലറി), പ്രസിഡണ്ട് - കെ.എ. അബ്ദുല്‍ കരീം (സിറ്റിഗോള്‍ഡ്), ജനറല്‍ സെക്രട്ടറി -കോടോത്ത് അശോകന്‍ നായര്‍ (സുമംഗലി ജ്വല്ലറി), വര്‍ക്കിംഗ് പ്രസിഡണ്ട് - റോയ്‌ജോസഫ് (മൊണാര്‍ക്ക്ജ്വല്ലറി), ട്രഷറര്‍ - ബി.എം അബ്ദുല്‍ കബീര്‍ (നവരത്‌ന ജ്വല്ലറി), വൈസ് പ്രസിഡണ്ടുമാര്‍ -ബാബുരാജ് കെ.എം.കെ. (കെ.എം.കെ ജ്വല്ലറി), ഹനീഫ (ഗോള്‍ഡ് കിംഗ്), സൈനുല്‍ ആബിദീന്‍ (ഫാഷന്‍ ഗോള്‍ഡ്), സെക്രട്ടറിമാര്‍ -ആന്റോ (മഹാറാണി ജ്വല്ലറി), വിനീത് (വിനീത് ജ്വല്ലറി) എന്നിവരെ തിരഞ്ഞെടുത്തു.

നഗരങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പെടുത്തണം: ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Keywords : Kasaragod, Kerala, Gold, Business, Meeting, Committee, Gold and Silver Merchants Association.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia