city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫുള്‍ ടോക്ക് ടൈം ഓഫറുമായി വോഡഫോണ്‍ എം-പെസ

കൊച്ചി: (www.kasargodvartha.com 12.09.2017) കേരളത്തിലെ 75 ലക്ഷം എം- പെസ പ്രീ- പെയ്ഡ് വരിക്കാര്‍ക്കായി വോഡഫോണ്‍ 'എപ്പോഴും ഫുള്‍ ടോക്ക് ടൈം' എന്നൊരു നൂതന ഓഫര്‍ അവതരിപ്പിച്ചു. വോഡഫോണ്‍ പ്രീ- പെയ്ഡ് വരിക്കാര്‍ക്ക് 30 രൂപ മുതല്‍ 100 രൂപവരെയുള്ള എല്ലാ റീചാര്‍ജുകള്‍ക്കും ഈ സ്‌കീമിലൂടെ ഇനി ഫുള്‍ ടോക്ക് ടൈം നേട്ടം ലഭിക്കും. വോഡഫോണിന്റെ മൊബൈല്‍ വാലറ്റ് സേവനമായ എം- പെസയിലൂടെയാണ് ഈ ഓഫര്‍ ലഭിക്കുക. ഈ ഓഫര്‍ എത്ര തവണ വേണമെങ്കിലും ലഭിക്കുമെന്നതാണ് ഏറ്റവും ആകര്‍ഷണീയം. ഒരാള്‍ക്ക് തന്നെ ദിവസത്തിലും ആഴ്ചയിലും എത്ര തവണ വേണമെങ്കിലും റീചാര്‍ജ് ചെയ്ത് അധിക ടോക്ക് ടൈം സ്വന്തമാക്കാം.

ഫുള്‍ ടോക്ക് ടൈം ഓഫറുമായി വോഡഫോണ്‍ എം-പെസ

എം- പെസ ആപ്പ് ആര്‍ക്കു വേണമെങ്കിലും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് എവിടെയും എപ്പോള്‍ വേണമെങ്കിലും ഈ ഓഫര്‍ നേടാം. എം- പെസ ആപ്, വെബ്‌സൈറ്റ് എന്നിവയിലൂടെയും *400# എന്ന് യുഎസ്എസ്ഡി ഡയല്‍ ചെയ്തും ഫുള്‍ ടോക്ക് ടൈം ഓഫര്‍ നേടാം. നിലവിലെ എം- പെസ ഉപഭോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാണ്. റീചാര്‍ജ് തുകയുടെ 18- 25 ശതമാനം വരെ അധിക ടോക്ക് ടൈം ലഭിക്കുന്ന ഈ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച ലാഭമുണ്ടാക്കാം.

മൂല്യമുള്ള ഓഫറുകളിലൂടെ വോഡഫോണ്‍ എന്നും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുന്നുവെന്നും എം- പെസയിലൂടെ 'എവരി ടൈം, ഫുള്‍ ടോക്ക് ടൈം' ഓഫര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എം- പെസ ഉപയോഗിച്ച് മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും 30രൂപയ്ക്കു മുകളിലുള്ള എല്ലാ റീചാര്‍ജുകള്‍ക്കും ഫുള്‍ ടോക്ക്‌ടൈം ലഭിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് അതേ തുകയ്ക്കു കൂടുതല്‍ സംസാര സമയം ലഭിക്കുമെന്നും വോഡഫോണ്‍ കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി പറഞ്ഞു.

വോഡഫോണിന്റെ ഇന്ത്യയിലുടനീളമുള്ള നെറ്റ്‌വര്‍ക്ക് 1,40,000 ഏജന്റുമാരായി. 1.64 കോടി വരിക്കാരുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ബിസിനസ് കറസ്‌പോണ്ടന്റാണ് എം- പെസ. വിവിധ സഹകരണങ്ങളിലൂടെ വോഡഫോണ്‍ ബാങ്കിങ് ഉള്ളതും ഇല്ലാത്തതുമായ സമൂഹങ്ങളിലേക്ക് എത്തുന്നു. കേരളത്തില്‍ വോഡഫോണ്‍ എം-പെസയ്ക്ക് 4000 ഏജന്‍സ് ഉണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Kerala, Top-Headlines, Business, Mobile Phone, News, Full Talk Time, Vodafone, Get full talktime, every time you recharge with Vodafone M-Pesa. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia