കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു
Jun 14, 2021, 08:33 IST
കൊച്ചി: (www.kasargodvartha.com 14.06.2021) പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വില വര്‍ധനയാണിത്. മെയ് നാലിന് ശേഷം 24-ാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 98 രൂപ 39 പൈസയും, ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ നിരക്ക്.
Keywords: Kochi, News, Kerala, Top-Headlines, Business, Petrol, Price, Fuel prices soar; Petrol and diesel prices gone up again