തുടര്‍ചയായ അഞ്ചാം ദിവസവും ഇന്ധനവില വര്‍ധിച്ചു
Feb 12, 2021, 08:52 IST
കൊച്ചി: (www.kasargodvartha.com 12.02.2021) രാജ്യത്ത് തുടര്‍ചയായ അഞ്ചാം ദിവസവും ഇന്ധനവില വര്‍ധിച്ചു. സംസ്ഥാനത്ത് ആദ്യമായി പെട്രോള്‍ വില 90 രൂപയ്ക്ക് മുകളിലായി. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 90 രൂപ 22 പൈസയും ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 90 രൂപ രണ്ട് പൈസയും ഡീസല്‍ 84 രൂപ 28 പൈസയുമാണ്.
കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 88 രൂപ 39 പൈസ. ഡീസല്‍ വില 82രൂപ 26 പൈസയുമായി. കോഴിക്കോട് 88 രൂപ 60 പൈസ, ഡീസല്‍ 82 രൂപ 97 പൈസയുമാണ് വില. സംസ്ഥാനത്ത് നാലുദിവസം കൊണ്ട് പെട്രോളിന് 1.33 രൂപയുടെ വര്‍ധനവും ഡീസലിന് 1.19 വര്‍ധനവുമാണ് രേഖപ്പെടുത്തിയത്.
Keywords: Kochi, news, Kerala, Top-Headlines, Petrol, Price, Business, Fuel prices rise for fifth day in a row