ഇന്ധനവില വീണ്ടും വര്‍ധിച്ചു; തിരുവനന്തപുരത്ത് പെട്രോള്‍ വില 95 കടന്നു
May 21, 2021, 08:44 IST
തിരുവനന്തപുരം: (www.kasargodvartha.com 21.05.2021) ഇന്ധനവില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ച പെട്രോളിന് 19 പൈസയും, ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 93 രൂപ 14 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 88 രൂപ 32 പൈസയുമായി.
തിരുവനന്തപുരത്ത് പെട്രോള്‍ വില 95 കടന്നു. പെട്രോളിന് 95.02 രൂപയും ഡീസലിന് 90.08 രൂപയുമാണ് നിലവില്‍ വില.