ഇരുട്ടടിയായി ഇന്ധനവില; പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയര്‍ന്നു
Jun 22, 2021, 09:49 IST
തിരുവനന്തപുരം: (www.kasargodvartha.com 22.06.2021) പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. ചൊവ്വാഴ്ച പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് നിലവില്‍ പെട്രോളിന് 99 രൂപ 54 പൈസയാണ്. കൊച്ചിയില്‍ ഡീസലിന് 93 രൂപ 10 പൈസയും, പെട്രോളിന് 97രൂപ 72 പൈസയുമായി.
കോട്ടയത്ത് പെട്രോള്‍ വില 98 രൂപ കടന്നു. പെട്രോളിന് 98 രൂപ 10 പൈസയും ഡീസലിന് 93 രൂപ 46 പൈസയുമാണ്. 22 ദിവസത്തിനുള്ളില്‍ ഇത് 12-ാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Fuel prices rise again; Petrol price up to Rs 100