ഇന്ധനവില വീണ്ടും വര്‍ധിച്ചു; വില ഉയരുന്നത് ജൂണ്‍ മാസം 4-ാം തവണ
Jun 7, 2021, 08:49 IST
കൊച്ചി: (www.kasargodvartha.com 07.06.2021) ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 41 പൈസയും ഡീസലിന് 91 രൂപ 86 പൈസയുമായി. തിരുവന്തപുരത്ത് 97.29 രൂപയാണ് പെട്രോളിന്. ഡീസലിന് 92.62 രൂപയുമായി.
മെട്രോ നഗരമായ മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. ജൂണ്‍ മാസം ഇത് നാലാം തവണയും കഴിഞ്ഞ 37 ദിവസത്തിനുള്ളില്‍ ഇരുപത്തിയൊന്നാം തവണയുമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Business, Petrol, Price, Fuel prices rise again; Fourth time in June