ഇന്ധനവില വീണ്ടും ഉയര്‍ന്നു; 18 ദിവസത്തിനിടെ വില വര്‍ധിക്കുന്നത് 10-ാം തവണ
Jun 18, 2021, 08:16 IST
തിരുവനന്തപുരം: (www.kasargodvartha.com 18.06.2021) ഇന്ധനവില വീണ്ടും ഉയര്‍ന്നു. സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് എത്തി. വെള്ളിയാഴ്ച പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 98.97 രൂപയാണ് വില. ഡീസലിന് 94.23 രൂപ. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 97.15 രൂപയും ഡീസല്‍ 92.52 രൂപയുമാണ് വില. കഴിഞ്ഞ 18 ദിവസത്തിനിടെ ഇന്ധനവില വര്‍ധിക്കുന്നത് ഇത് 10-ാം തവണയാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Fuel prices rise again; 10th increase in 18 days