ഇരുട്ടടിയായി ഇന്ധനവില; തുടര്‍ച്ചയായ പത്താം ദിവസവും പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചു
Feb 17, 2021, 08:59 IST
തിരുവനന്തപുരം: (www.kasargodvartha.com 17.02.2021) സംസ്ഥാനത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില കൂടി. ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസല്‍ 27 പൈസയുമാണ് വര്‍ധിച്ചത്. 10 ദിവസം കൊണ്ട് ഡീസലിന് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിചച്ചത്.
കോഴിക്കോട് പെട്രോളിന് 90 രൂപ കടന്നു. 84.63 രൂപ ആണ് ഡീസലിന്റെ വില. തിരുവനന്തപുരത്ത് ഡീസല്‍ വില 85.93 രൂപയും പെട്രോള്‍ വില 91.42 രൂപയുമാണ്. സര്‍വകാല റെകോഡിലാണ് പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതക സിലിണ്ടറിന്റെയും വില. പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വര്‍ധിച്ചത്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Business, Petrol, Price, Fuel prices hiked for 10th day in a row