ഇന്ധനവില വീണ്ടും കൂടി; ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും റെകോര്‍ഡില്‍
Jan 26, 2021, 09:37 IST
തിരുവനന്തപുരത്ത്: (www.kasargodvartha.com 26.01.2021) ഇന്ധനവില ചൊവ്വാഴ്ച വീണ്ടും കൂടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും റെകോര്‍ഡിലെത്തി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.32 രൂപയായി. 2018 ഒക്ടോബറിലെ ലിറ്ററിന് 85.99 രൂപയെന്ന റെക്കോര്‍ഡാണ് മറികടന്നത്.
ചൊവ്വാഴ്ച കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 80.51 രൂപയാണ് വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88.06 രൂപയും ഡീസല്‍ വില 82.14 രൂപയുമായാണ് ഉയര്‍ന്നത്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Business, Petrol, Price, Fuel prices hike again; After diesel, petrol prices are at a record high