ദുരിതം സമ്മാനിച്ച് ഇന്ധനവില; പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി
Oct 14, 2021, 07:24 IST
തിരുവനന്തപുരം: (www.kasargodvartha.com 14.10.2021) ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ വ്യാഴാഴ്ച കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 98.74 രൂപയും പെട്രോള്‍ ലിറ്ററിന് 105.10 രൂപയുമായി.
തിരുവനന്തപുരത്ത് ഡീസലിന് 100.57 രൂപയും പെട്രോളിന് 106.73 രൂപയുമായി. കോഴിക്കോട് ഡീസലിന് 98.90 രൂപയും പെട്രോളിന് 105.27 രൂപയുമാണ് വ്യാഴാഴ്ച വില. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില വീണ്ടും വര്‍ധിച്ചത്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Fuel price hiked again on October 14