Flower prices | ഓണത്തിന് പൂക്കളം തീര്‍ക്കാന്‍ മലയാളികള്‍ക്ക് ചിലവേറുന്നു; മറുനാടന്‍ പൂക്കള്‍ക്ക് തീവില; കാലവര്‍ഷം ചതിച്ചെന്ന് കര്‍ഷകര്‍
Sep 6, 2022, 18:28 IST
കാസര്‍കോട്: (www.kasargodvartha.com) ഓണത്തിന് പൂക്കളം തീര്‍ക്കാന്‍ മലയാളികള്‍ക്ക് ചിലവേറുന്നു. മറുനാടന്‍ പൂക്കള്‍ക്ക് തീവിലയാണ്. കാലവര്‍ഷം ചതിച്ചതിനാല്‍ പൂക്കള്‍ കിട്ടാനില്ലെന്നാണ് പൂകച്ചവടക്കാര്‍ പറയുന്നത്. കര്‍ണാടക ഹാസനില്‍ നിന്നുമാണ് പ്രധാനമായും കാസര്‍കോട് ജില്ലയിലേക്ക് പൂക്കള്‍ എത്തുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പൂക്കള്‍ക്കെല്ലാം വലിയ വിലയാണ്.
ഒരു മുളം ജമന്തിക്ക് 50 രൂപാണ് വില. ജണ്ടുമല്ലിക്ക് 60 രൂപയും, ബടണ് പൂവിന് 50 രൂപയും, ഡുണ്ടി പൂവിന് 60 രൂപയും, കട് റോസിന് 50 രൂപയുമാണ് വില. തുളസിക്ക് 40 രൂപയും ജിനീയയ്ക്ക് 60 രൂപയുമാണ് ഇത്തവണത്തെ വില. പത്ത് വര്‍ഷമായി കാസര്‍കോട്ട് പൂവെത്തിക്കുന്ന ഇവര്‍ക്ക് ജില്ലയിലുടനീളം വില്പനക്കാരുണ്ട്. കാലവര്‍ഷം കാരണം കൃഷി ചെയ്ത പൂക്കളെല്ലാം നശിച്ചുപോയത് കൊണ്ടാണ് പൂക്കള്‍ക്ക് ഇത്രയും വില കൂടിയതെന്നാണ് ഇവര്‍ പറയുന്നത്.
കാസര്‍കോടിന് പുറമെ കാഞ്ഞങ്ങാട്, നിലേശ്വരം, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലും ഹാസനില്‍ നിന്നുള്ള പൂക്കച്ചവടക്കാര്‍ പൂക്കളുമായി എത്തിയിട്ടുണ്ട്. ഓണത്തിന് മലയാളികള്‍ക്ക് മറുനാടന്‍ പൂക്കളില്ലാതെ കഴിയില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Onam, Onam-Culture, Business, Price, Agriculture, Farmer, Video, Flower prices soar for Onam.
< !- START disable copy paste -->